Posts

Showing posts from April, 2018

ഉറുമി

Image
കളരി വിദ്യയിൽ ഉപയോഗിക്കുന്ന ഒരു തരം ഉലയുന്ന മൂർച്ചയുള്ള ഒരായുധമാണ് ഉറുമി. ഇത് അരയിൽ ബെൽറ്റ്പോലെ ധരിക്കാൻ കഴിയുന്നതും ആവശ്യാനുസരണം വലിച്ചൂരി എടുക്കാൻ പറ്റുന്നതുമായ ഒരിനം ആയുധം തന്നെ. ഇതിന് വാളിനെ പോലെ കൈപിടി ഉണ്ടാകും. പിടിയിൽ നിന്ന് മുന്നോട്ട് പോകുന്തോറും ക്രമേണെ ലോലമായി വരുന്നതും രണ്ട് അരികുകളും മൂർച്ചയുള്ളതും വാളിനേക്കാൾ വീതി കുറഞ്ഞതുമായിരിക്കും ഇതിന്റെ അലക്. നല്ല പരിശീലനം ഉള്ളവർക്കെ ഉറുമിയുടെ അരിക് കൊണ്ട് വെട്ടിമുറിക്കാൻ കഴിയുകയുള്ളൂ. അത് പോലെ സുഗമമായി ഉപയോഗിക്കാൻ മെയ് സ്വാധീനം നിർബന്ധവുമാണ്.   ഉറുമി എന്ന വാക്കിനെ പറ്റി എന്നും ചർച്ച ചെയ്യപ്പെട്ടിറ്റുണ്ട്. അതിന്നും തുടരുകയും ചെയ്യുന്നു. ഉറുമി എന്ന പദം എങ്ങിനെ വന്നു ? എവിടുന്നു വന്നു ? റമ എന്നത് അറബി പദമാണ്. എറിഞ്ഞു എന്നർത്ഥം. റമ്യ്യ് (റംയ്യ് ) എയ്യുക, തൊടുക്കുക എന്നർത്ഥം വരുന്നു. അതിന്റെ മറ്റൊരു പദമാണ് ഇർമി. എറിയുക, വീശുക എന്നൊക്കെ സാരം. യഥാർത്ഥത്തിൽ ഇർമി എന്ന വാക്ക് ലോപിച്ച് ഉണ്ടായ പദമാണ് ഉറുമി.   കളരി വിദ്യയിൽ ഉറുമിപ്പയറ്റ് ഒരു ഘട്ടമാണ്. തെക്കൻ കളരിയിലും വടക്കൻ കളരിയിലും ഒരേപോലെ പ്രാധാന്യമുള്ള ആയുധമാണ് ഉറുമി. കൈ വേഗ...

ചുരിക

Image
ചുരികക്ക് ഛുരിക എന്നും അസിപുത്രി എന്നും സംസ്കൃതപര്യായങ്ങളുണ്ട്. ഛുരം എന്നാൽ മൂർച്ചയുള്ളത് എന്നർത്ഥം.അസി എന്നത് നേരിയ വാളാണ്. വാളിൻറെ ഛായയിലുള്ള ആയുധമായിരിക്കും ചുരിക. പഴയകാലത്ത് ദ്വന്ദ്വയുദ്ധങ്ങളിൽ സ്ഥിരമായി ചുരിക എന്ന ആയുധം ഉപയോഗിച്ചിരുന്നതായി ചരിത്രങ്ങളിൽ കാണുന്നു. ശാസ്ത്രീയവിധിപ്രകാരം ഒരു ഖഡ്ഗത്തെക്കാൾ നീളം കുറഞ്ഞതും, അഗ്രം കൂർത്തതും, രണ്ടരികുകൾ മൂർച്ചചയുള്ളതുമാണ് ഇത്. വാളിനെക്കാൾ അല്പം വീതി കൂടുതലാണ് ചുരികയ്ക്ക്. ചുരികയുടെ കൈപ്പിടിയുടെ മധ്യഭാഗത്തിന് വശങ്ങളെ അപേക്ഷിച്ച് അല്പം കനം കൂടുതലായി കാണപ്പെടുന്നു. എന്നാൽ വാളുകൾക്കുള്ള വിധം കൈമറ ഈ പിടിക്കില്ല. വജ്രലേപനവിധിപ്രകാരം ചുരികയുടെ മൂലഭാഗം പിടിയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ പണ്ട്  കാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരായുധമാണ് ഇത്. ആയോധനവിദ്യയിൽ 'മൂർച്ചവെട്ടിന്' ഉപയോഗിച്ചിരുന്ന ഏക ആയുധം ചുരിക മാത്രമാണ്. ദ്വന്ദ്വയുദ്ധങ്ങളിൽ ചുരിക ഉപയോഗിച്ച് എതിരാളികളെ വധിക്കുകയായിരുന്നു പതിവ്. ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. വാൾ കൊണ്ടുള്ള വീശലും മറ്റും ചുരികകൊണ്ട് ചെയ്തിരുന്നി...