Posts

Showing posts from August, 2018

വിവിധ തരം ചുവടുകൾ

Image
 ആക്കച്ചുവടും നീക്കച്ചുവടും എന്ന നിലയിൽ ചുവടുകളെ കളരിപ്പയറ്റിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു. ആക്കച്ചുവട് :-   കളരിപ്പയറ്റിൽ കാലുകൾ നിയമാനുസരണം ഉറപ്പിച്ചു നിലകൊള്ളുന്ന രീതിയെയാണ് ആക്കച്ചുവട് എന്ന് പറയുന്നത്. നീക്കച്ചുവട് :-   അഭ്യാസ നിയമപ്രകാരം ഒരു ചാട്ടത്തിന്നോ, ഒഴിവിനോ മറ്റോ വേണ്ടി ഒരുങ്ങി നിൽക്കുന്നതിനെയാണ് നീക്കച്ചുവട് എന്ന് പറയുന്നത്.   ചുവടുകൾ വയ്ക്കുമ്പോളുണ്ടാകുന്ന ആക്യതി, ചുവടുകൾ തമ്മിലുള്ള അകലം എന്നിവയെ ആധാരമാക്കി ഈ രണ്ട് വിഭാഗം ചുവടുകളെ വീണ്ടും പലവിധം വിഭജിച്ചിറ്റുണ്ട്. a. വട്ടച്ചുവട് b. അറപച്ചുവട് c. നീട്ടക്കാൽ ചുവട് d. കോൺകാൽ ചുവട് e. ഒറ്റക്കാൽ ചുവട് f. കെട്ടിനിൽപ് ചുവട് g. അസമകാൽ ചുവട് h. തെറ്റുകാൽ ചുവട് i. പിണക്കച്ചുവട് j. പകരിച്ചുവട് a- വട്ടച്ചുവട്:  പാദങ്ങള്‍ രണ്ടും തമ്മില്‍ പാദം മുതല്‍ മുട്ട് വരെയുള്ള അകലത്തില്‍ വച്ച് നട്ടെല്ല് നിവര്‍ത്തി സ്വല്‍പ്പം മുന്നോട്ടാഞ്ഞു തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈപ്പത്തിയും കൈ തണ്ടയും ചേര്‍ത്തു വെച്ച് കാല്‍മുട്ട് മടക്കി കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമര്‍ന്ന് നില്‍ക്കുക.ഇതിനെ ഒ...