Posts

Showing posts from March, 2018

കുന്തം

Image
കുന്തം എന്നാൽ കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ്.  കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിന്നുമു പയോഗിച്ചിരുന്നു. കുത്തുന്ന മുനയുളള ഭാഗത്തിനെ മുന എന്നും പിടിക്കുന്ന ഭാഗത്തിനെ അമരം എന്നും പറയുന്നു. കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.ശൂലം എന്നും പറയാറുണ്ട്. ആദ്യ കുന്തങ്ങൾ ശിലാനിർമ്മിതമായവായിരുന്നു. കൂർത്ത കല്ലുകൾ. നായാട്ടിനായി അവ ഉപയോഗിക്കപ്പെട്ടിരുന്നതായി കരുതുന്നു. പിന്നീട് മരത്തിലും ഒടുവിലായി ലോഹങ്ങൽ കൊണ്ടും കുന്തങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ആധുനിക കാലത്തും കുന്തം പ്രചാരത്തി ലുണ്ട്. മൽസ്യബന്ധനത്തിലും തിമിംഗില വേട്ടയിലും ഉപയോഗിക്കുന്ന ഹാർപൂണുകൾ കുന്തത്തിന്റെ മറ്റൊരു രൂപമാണ്. പ്രാചീനകാലം മുതൽക്കേയുള്ള ഒരു പ്രധാന ആയുധമാണ് കുന്തം. അൻപതിലേറെ തരത്തിലുള്ള കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രചാരത്തിലുണ്ടായിരുന്നു. ആകൃതിയിലും ഘടനയിലും വൈവിധ്യം പുലർത്തുന്ന കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടാര- ഭരണ കഥകളിലെല്ലാം കണ്ടിരുന്ന ഒരു സ്ഥിരം വേഷമായിരുന്നു ''കുന്തം കുത്തി പിടിച്ച് നിൽക്കുന്ന  ഭടന്മാർ".   ഏറ്റവും വിശ്വസ്ഥരായ ...

അംഗം പൊരാ ( ശ്രീലങ്കൻ കളരി )අංගම්පොර

Image
 ശ്രീലങ്കയുടെ തനത്  അയോധന കലയാണ് അംഗം പോര. യക്ഷ വർഗ്ഗങ്ങൾ ഉണ്ടായിരുന്ന ശ്രീലങ്കയുടെ (5000) വർഷം പാരമ്പര്യം അവകാശപ്പെടുന്ന  തനതു സമ്പ്രദായമാണിത്.    ഇതിൽ ധ്യാനം, യന്ത്രം, മന്ത്രം, പൂട്ടുകൾ, അടിതട, ആയുധം കൊണ്ടുള്ള പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. അംഗം  എന്ന വാക്കിനർത്ഥം  കൈകാൽ  ഉപയോഗി ച്ചുള്ള  പ്രതിരോധം എന്നാണ്. ഇലങ്കം എന്നാൽ ആയുധപ്രയോഗം. ഇതിൽ  ഉറുമി, വാൾ, പിച്ചാത്തി, കുറുവടി ഇവ ഉപയോഗി ക്കുന്നു. പൂട്ടുകളിൽ ഗഥ പൂട്ട് എന്നും, അടിതടകളിൽ ഹറമ്പ എന്നും പറയുന്നു. ആനയെ മെരുക്കൽ  ഒരു കലയായി അഭ്യസിപ്പിച്ച് പോരുന്നു. നോക്കുമർമ്മത്തെ മറുകല എന്നാണു പറഞ്ഞ്പോരുന്നത്. യക്ഷ സിദ്ധിയിലൂടെയേ  ഇതു സാധ്യമാകൂ എന്ന വിശ്വാസം  നാട്ടുകാരിൽ  ഉണ്ട്. കപില സിദ്ധി എന്ന പേരും  മറുകലക്ക് കാണുന്നു. അംഗം പൊര പരിശീലിക്കുന്ന സ്ഥലങ്ങളായ  ആലയങ്ങളെ അംഗം മഠം എന്നു  പറയുന്നു.  പരിശീലിപ്പിക്കുന്ന  ഗുരുവിനു  ഉയർന്ന സ്ഥാനവും ഗ്രേഡും  ഉണ്ട് .ഉയർന്ന സ്ഥാനം  പണിക്കിരില (പണിക്കർ! ). അംഗം പൊരാ കാലഘട്ടം :   മിത്തുകൾ 5000...

തേവർ വള്ളൻ

Image
മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവര്‍ വെള്ളനെന്ന പുലയന്‍. പോര്‍ട്ടിഗീസുകാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കല്‍ക്കോട്ടയെ രക്ഷിച്ച വട്ട്യന്‍പൊള്ളരെ പോലെ വടക്കന്‍ വീരഗാഥയിലെ നെടുംനായകന്‍ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോല്പിച്ചു തേവര്‍ വെള്ളന്‍. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്. ചരിത്ര കാരനായ എം.സി.വടകര ചന്ദ്രിക ദിനപത്രത്തില്‍ (2010 ഏപ്രില്‍ 25) ഈ ധീരയോദ്ധാവിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. പേരാമ്പ്ര ചാനിയം കടവ് പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിക്കാരനായ കാവുങ്കുനി ചോയ്യോന്റെ മകനാണ് വെള്ളന്‍. കുറ്റ്യാടി പുഴയുടെ തീരപ്രദേശ ഗ്രാമമായ തിരുവള്ളൂരാണ് തേവർ വെള്ള ന്റെ തട്ടകം. അവിടെ അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ തിറയുത്സവം നടന്നുവരുന്നുണ്ട്. വെള്ളന്റെ പിതാവ് ചോയ്യോന്‍ കായിക അഭ്യാസത്തില്‍ കിടയറ്റവനായിരുന്നു. കളരിയുടെ നാലയലത്തുപോലും അധ:കൃതന് പ്രവേശനം അപ്രാപ്യമായിരുന്ന അക്കാലത്ത് എങ്ങനെ അദ്ദേഹം കായിക അഭ്യാസം പഠിച്ചു എന്നത് അത്ഭുതകരമായിരിക്കുന്നു. ജന്മസിദ്ധമായ അഭിരുചിയായിരിക്കാം അദ്ദേഹത്തെ ...

കളം ചവിട്ട് മുറ

Image
  കേരളത്തിന്റെ സ്വന്തം പരമ്പരാഗത കല ആയ കളരിപ്പയറ്റിലെ ഒരു പ്രധാന സമ്പ്രദാ യം ആണ്  "കളം ചവിട്ട്  മുറ "   വ്യത്യസ്തങ്ങളായ  എണ്ണത്തിലും കൃത്യമായ അളവിലും  രൂപത്തിലും നിലത്തു വരക്കുന്ന കളങ്ങളിൽ  പ്രയോഗത്തോടുകൂടി ചുവടു കൾ ചവിട്ടി പരിശീലിക്കുന്ന  ആത്മസംരക്ഷ ണത്തിനുതകുന്ന  പ്രതിരോധ വിദ്യാരീതിയെ യാണ് കളം ചവിട്ട് മുറ എന്ന് പറയുന്നത്.    ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏത് ആയോധന കലയോടും  കിടപിടിക്കുന്ന രീതിയില്‍ സംവിധാനിച്ചിരിക്കുന്ന കളം ചവിട്ട് സമ്പ്രദായത്തില്‍, വിത്യസ്ത ചുവടുകളിലും മാറ്റങ്ങളിലും നീക്കങ്ങളിലും അളവുകളിലും ആയി , രണ്ടില്‍ നിന്നും മൂന്ന് , നാല് , അഞ്ചു   എന്നിങ്ങനെ ആണ് പരിശീലിച്ചു തുടങ്ങുക.    പ്രയോഗികതക്കും വെറും കൈ പ്രയോഗ ങ്ങള്‍ക്കും ആണ് കളം ചവിട്ട് സമ്പ്രദായ ത്തില്‍ പ്രാധാന്യം കൊടുക്കുന്നത്. കളങ്ങ ളുടെ മാറ്റത്തിനു അനുസരിച്ച് മര്‍മപ്രയോഗ ങ്ങളുടെ ഭാവവും രൂപവും ശക്തവും മാരക വും അസാധാരണ വേഗതയും ഉള്ളതായി മാറുന്നു. കളം ചവിട്ടിലെ ഓരോ നീക്കത്തിലും - വടിവുകളും ചുവടുകളും പ്രയോഗങ്ങളും ഭംഗിയായി സംയോജിപ്പിച്ച...

കൊട്ടു വിദ്യ (ചൊട്ടച്ചാൺ)

Image
  മനുഷ്യശരീരത്തിന്റെ ചില മർമ്മ സ്ഥാന ങ്ങളിലേക്കു തട്ടാനും ഊനാന്നും ഒരു പ്രത്യേകതരം വടി കൊണ്ട്  ചെയ്യുന്ന വിദ്യ യെയാണ് കൊട്ടുവിദ്യ അല്ലങ്കിൽ ചൊട്ട ച്ചാൺ പ്രയോഗം എന്നൊക്കെ പറയുന്നത്. ഈ പ്രയോഗം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധത്തെ കൊട്ടുവടി, വെണ്ടക്കോൽ, ചൊട്ടച്ചാൺകോൽ എന്നൊക്കെയാണ് പറയുന്നത്. ഇതിനുപയോഗിക്കുന്ന കോലിന് ആറുവിരൽ അല്ലങ്കിൽ ഏഴ് വിരൽ നീളം ആണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സൗകര്യപ്രദമായ രീതിയിലും ഇത് നിർമ്മിക്കാറുണ്ട്. കൈയ്യിൽ നിന്ന് തെറിച്ച് പോകാതിരിക്കാൻ നടുവിൽ ദ്വാരം ഇട്ട് ചരട് കെട്ടുകയോ അല്ലെങ്കിൽ മോതിരം കടിപ്പിക്കുകയോ ചെയ്യുന്നു. കൈയിൽ പിടിക്കുമ്പോൾ പെരുവിരലിന്റെ ഭാഗത്തെ അമരം എന്നും ചെറുവിരലിന്റെ ഭാഗത്തെ മുന എന്നും പറയുന്നു. മുറിവുണ്ടാക്കാത്ത വിധം കോലിന്റെ രണ്ടറ്റവും മൊട്ട് പോലെ ഉരുട്ടിയിരിക്കും. പിടിക്കുമ്പോൾ ഒരിഞ്ചിൽ കൂടുതൽ പുറത്തേക്ക് തള്ളി നിൽക്കാൻ പാടില്ല. കൈ വെള്ളയിൽ വെച്ച് പെരുവിരൽ കൊണ്ട് മറച്ച് പിടിച്ചാണ് ഇത് ഉപയോഗിക്കുന്നത്. ഉപയോഗിച്ചു പരിചയിച്ചവർക്കു് ആക്രമണം വരുമ്പോൾ കൊട്ടുകോൽ യഥാസ്ഥാനം പിടിക്കാൻ നിമിഷങ്ങൾ മതി. മർമ്മ പ്രയോഗ ഗ്രന്ധങ്ങളിൽ ചില സ്ഥനങ്ങളിൽ കൊട്...