പയ്യന്നൂരിന്റെ വട്ടേൻതിരിപ്പ്
കളരിപ്പയറ്റിലെ വടക്കൻ സമ്പ്രദായത്തിൽ സവിശേഷമായ ഒരു രീതിയാണ് 'വട്ടേന്‍തിരിപ്പ് '. വട്ടേന്‍തിരിപ്പ് സമ്പ്രദായ പ്രകാരം വൃത്താകൃതിയിലുള്ള അഭ്യാസ മുറകളാണ് പരിശീലിപ്പിക്കുന്നത്. വൃത്താകൃതിയിൽ (വട്ടത്തിൽ) ചെയ്യുന്നതും പരിശീലിപ്പിക്കുന്നതുമായത് കൊണ്ടാണ് ഇതിന് വട്ടേൻതിരിപ്പ് എന്ന പേര് വരാൻ കാരണം. ആനിടില്‍ കിഴക്കിനകത്ത് കമ്മാരന്‍ ഗുരുക്കളാണ് വട്ടേന്‍തിരിപ്പു സമ്പ്രദായം പ്രചാരത്തില്‍ കൊണ്ടുവന്നത്. അന്നൂരിലെ കല്ലിടില്‍ കളരിയിലെ ചൂവ്വാട്ടു ഗുരുക്കളുടെ ശിഷ്യനാണ് കമ്മാരൻ ഗുരുക്കൾ. ഈ രീതിക്കുള്ള മറ്റൊരു പ്രത്യേക്കത മലക്കങ്ങളാണ്. വിവിധ രീതിയിലുള്ള മലക്കങ്ങൾ കൊണ്ട് സജീവമാണ് വട്ടേൻ തിരിപ്പ് കളരി. ഈ സമ്പ്രദായത്തിന് മലക്ക കളരി എന്നും പറഞ്ഞ് വരുന്നുണ്ട്. മലക്കങ്ങളെ പരിഗണിച്ചുകൊണ്ടാണ് വട്ടേന്‍തരിപ്പ് സമ്പ്രദായത്തില്‍ കളരി നിര്‍മ്മാണം. തറക്കളരിയാണ് വട്ടേന്‍ തിരിപ്പില്‍ നിര്‍മ്മിച്ചു വരുന്നത്. ദൈവത്തറ വന്ദനത്തില്‍ നിന്നാണ് കളരിവിദ്യ അഭ്യസിച്ചു തുടങ്ങുന്നത്. ദൈവത്തറ വന്ദനത്തിൽ നിന്ന് തന്നെ മലക്കത്തിന്റെ ആദ്യപാഠങ്ങളും തുടങ്ങുന്നു. ഒത്തക്കുണ്ട് വട്ടേന്‍ തിരി...