Posts

Showing posts from May, 2018

എന്താണ് ചുവട്

Image
കളരിയഭ്യാസങ്ങളുടെ അടിസ്ഥാന ഘടകമാണ് ചുവട്. എല്ലാ പ്രവർത്തികളും ചുവടിനെ ആശ്രയിച്ചാണിരിക്കുന്നത്. ''ചുവട് പിഴച്ചാൽ എല്ലാം പിഴയ്ക്കും" എന്നതാണ് തത്ത്വം. അടിതെറ്റിയാൽ ആനയും വീഴും എന്നതാണല്ലോ ചൊല്ല്.   പ്രാകൃതാതന്നെ നമ്മൾ വിവിധ രീതികളി ലുള്ള പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ അതിനനുസരിച്ചുള്ള രീതിയിൽ നിലയുറപ്പി ക്കാറുണ്ട്. ഉദാഹരണത്തിന്ന് ഭാരം പൊക്കുമ്പോൾ, വാഹനങ്ങൾ തള്ളുമ്പോൾ നാം സാധാരണ നിലയിൽ നിന്ന് മാറി ആ പ്രവർത്തികൾക്ക് അനുയോജിച്ച രീതിയിലാണ് നിലയുറപ്പിക്കാറ്. ഏത് പ്രവർത്തി ചെയ്യുവാനും ആവശ്യമായ ആക്കവും, ഭലവും,  സ്വാധീനവും കിട്ടാൻ വേണ്ടി നാം വിവിധങ്ങളായ നിലകളെ ആശ്രയിക്കാറുണ്ടെന്ന് കാണാവുന്നതാണ്. കളരിപ്പയറ്റിലും അഭ്യാസമുറകൾക്കനുസ രിച്ച് പല പ്രയോഗങ്ങൾക്കും വേണ്ടി ചില പ്രത്യേക നിലകൾ  നിർണ്ണയിക്കപ്പെട്ടിറ്റുണ്ട്. അവയാണ് കളരിപ്പയറ്റിലെ ചുവട് എന്ന് പറയുന്നത്.   "പിഴയ്ക്കാത്ത ചുവട് വെയ്പ്പാണ് " ഒരഭ്യാസിക്ക് വേണ്ട അടിസ്ഥാന യോഗ്യത. അഭ്യാസി നിൽക്കുമ്പോൾ അയാളുടെ കാലുകൾ വയ്ക്കുന്നതിനനുസരിച്ചാണ് ചുവടുകൾ ക്രമീകരിച്ചിരിക്കുന്നത് (അഭ്യാസ നിയമപ്രകാരം ഓരോ ചുവടിന്നും ചില സ്ഥാനങ്ങൾ ഉണ്ട്....

കളരിവിദ്യയിലെ കാൽപ്പയറ്റുകൾ

Image
 എത്ര ചടുല വേഗതയിലുള്ള ചലനങ്ങളിലും ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതെ ഒരു ചുവടിൽ നിന്ന് മറ്റൊരു ചുവടിലേക്ക് നീങ്ങാനും, ഏത് നീക്കത്തിന്നും ചാട്ടത്തിന്നു ശേഷവും ചുവടുറപ്പ് നഷ്ടപ്പെടാതെ പുതിയ നിലകൾ കൈകൊള്ളാനും സാധിക്കാൻ കാലുകളുടെ പ്രാധാന്യം വളരെ വിലപ്പെട്ട താണ്. കാലുകളാണ് മനുഷ്യശരീര ത്തിന്റെ ആധാരം. അതിനാൽ കളരിപ്പയറ്റിൽ കാലുകൾക്ക് പ്രത്യകമായി തന്നെ ചില അഭ്യാസങ്ങൾ ഉണ്ട്. വെറും കൈകൾ കൊണ്ട് ശത്രുവിനെ ഏതല്ലാം വിധത്തിൽ എതിർക്കാൻ കഴിയുമോ അതെ പ്രകാരത്തി ൽ കാലുകൾ കൊണ്ട് എതിർക്കുവാൻ കഴിവുണ്ടാക്കുന്ന വിധത്തിലുള്ള പരിശീലന ങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.   കാലുകൾ കൊണ്ട് അടിക്കുവാനും തടുക്കു വാനും എതിരാളിയെ മറ്റ് വിധത്തിൽ വീഴ്ത്തുവാനും ഒക്കെ കഴിവുണ്ടാക്കുന്ന പരിശീലനമാണിത്. കാലുകൾ പൊക്കി കൊണ്ട് അഭ്യാസങ്ങൾ ചെയ്യുമ്പോഴും ചുവടുകൾക്കുള്ള ബലം ഇത്തിരിപോലും നഷ്ടപ്പെടാതെ കാൽ  താഴ്ത്തി വെക്കുമ്പോ യെക്കും കൃത്യമായ ചുവടുകളിൽ നിലയുറ പ്പിക്കുവാൻ സാധിക്കുന്നു. കാൽ പയറ്റിലെ നിരന്തരമായ പരിശീലനമാണ് കാലുകൾക്ക് ഈ നേട്ടം കൈവരിക്കുവാൻ സാധിക്കുന്നത്. മാത്രമല്ല, കാലുകളുടെ സ്ഥിതിമാറ്റം കൊണ്ട് തന്നെ കുത്ത...

ഒറ്റ രഹസ്യങ്ങളുടെ ഒരു കലവറ

Image
" ഒറ്റ രഹസ്യങ്ങളുടെ ഒരു കലവറയാണ്. ഒറ്റ അത് ഒന്നിനെ സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്ന് വേണ്ട എല്ലാം അതിലുണ്ട്. ചർച്ച ചെയ്താലും പഠനത്തിന്ന് വിധേയമാക്കുന്തോറും കൂടുതൽ കൂടുതൽ അറിവുകൾ സമ്മാനിക്കുന്ന ഒരായുധം"   കോൽത്താരി ഇനത്തിലെ പ്രധാനപ്പെട്ട ഒരായുധമാണ് "ഒറ്റ" എന്ന് നാം മനസ്സിലാക്കി യിറ്റുണ്ട്. കളരിവിദ്യയിലെ നാലാമത്തെ ഭാഗമായ വെറുംകൈ മുറയിലേക്കുളള ഒരു തയ്യാറെടുപ്പ് എന്നും ഒറ്റ പയറ്റിനെ വിശേഷി പ്പിക്കാറുണ്ട്.   ഒറ്റകൃത്യമായി പരിശീലനം സിദ്ധിച്ച ഒരഭ്യാസിയുടെ കൈ എടുക്കുന്ന രീതി, കാൽവെക്കുന്ന രീതി, പ്രയോഗരീതി, ആക്രമണ - പ്രതിരോധ രീതി, നോട്ടം, ചിന്ത തുടങ്ങി എല്ലാം തിരിച്ചറിയാനാകും. അങ്ങനെ പരിശീലിച്ച ഒരാൾക്ക് പ്രയോഗ പ്രതിരോധത്തിന്ന് മറ്റൊന്നും പഠിക്കണമെന്നില്ല.   വിദ്യ അറിയുന്നവരുടെ ചർച്ചയിൽ കൂടുതലും വിഷയമായി വരാറുള്ളത് ഒറ്റ തന്നെ. മനുഷ്യശരീര ഘടനയോട് അടുത്തു നിൽക്കുന്നു ഒറ്റക്കോലിന്റെ രൂപം. രണ്ട് പേർ ചേർന്നാണ് സാധാരണ ഒറ്റ പരിശീലീക്കാറ്. എന്നാൽ തുണയില്ലാതെ സ്വന്തത്തിൽ പരിശീലിപ്പിക്കുന്ന രീതിയും അവലംഭിക്കുന്നുണ്ട്. ഇവിടെയാണ് വടക്കൻ ശൈലിയിലെ രണ്ട് രീതികളായ പിള്ളതാങ്ങി, അറപ്പ...

മെയ് (ശരീര) വഴക്കം

Image
 തന്റെ ശരീരത്തെ മനസ്സ് പറയുന്നത് പോലെ അമരാനും വളയാനും മറിയാനും ചാടാനും ഒഴിയാനും തിരിയാനും കാലെടുപ്പിന്നും കൈയ്യെടുപ്പിന്നും വേണ്ടി ശരീരത്തെ വഴക്കി (ഒതുക്കി) യെടുക്കാൻ കളരിപ്പയറ്റിലെ വടക്കൻ സമ്പ്രദായത്തിൽ പരിശീലിപ്പിക്കുന്ന ഒരിനമാണ് മെയ്യഭ്യാസം. അഭ്യാസപാടവത്തിന് മെയ് സ്വാധീനം ഉണ്ടാകണം.ഹസ്തലാഘവം ഉണ്ടാകണം. പാദപ്രവർത്തന പരിജയം ഉണ്ടാകണം. ഗ്രഹനശക്തി ഉണ്ടാകണം. കായ്ചശക്തി ഉണ്ടാകണം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയണം. മാനസിക ശക്തി ഉണ്ടാകണം. തുടങ്ങി ഒരു മനുഷ്യ ശരീരം കൊണ്ട് സ്വയത്തമാക്കാൻ, ആർജ്ജിക്കാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും, ഒപ്പം പ്രയോഗവശങ്ങളും മെയ്യഭ്യാസത്തിൽ കൂടി കരസ്ഥമാക്കാൻ കഴിയുന്നു.   വടക്കൻമുറ എന്ന സമ്പ്രദായത്തിൽ ഉൾപ്പെട്ടിറ്റുള്ള പ്രാദേശിക രീതികളിലെ കളരികൾക്കെല്ലാം വ്യത്യസ്തങ്ങളായ മെയ്യഭ്യാസങ്ങളാണ് ഉള്ളത്. അറിവിലേക്കായി ചിലയിനങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു. 1- ചുവട് 2- മെയ്ച്ചുവട് 3- മെയ്പ്പയറ്റ് 4- കൈകുത്തിപ്പയറ്റ് 5- കാലുയർത്തിപ്പയറ്റ് 6- പകർച്ച കാൽപ്പയറ്റ് 7- പകർച്ച കൈപ്പയറ്റ് 8- തഞ്ചപ്പയറ്റ് 9- വെട്ടും തഞ്ചപ്പയറ്റ് 10- വെട്ടുകൈമുറപ്പയറ്റ...

ഒറ്റ (ഒറ്റക്കോൽ)

Image
കളരിപ്പയറ്റിലെ ആയുധങ്ങളില്‍ പ്രധമസ്ഥാനത്ത് നില്‍ക്കുന്ന ഒരായുധമാണ് ഒറ്റ. തടികൊണ്ടുണ്ടാക്കുന്ന ഇത് ഒരു പ്രത്യേക വളവോട് കൂടിയതായിരിക്കും. സാധാരണ നിലയില്‍ അഭ്യാസ പരിശീ ലനത്തിന്ന് മാത്രമുപയോഗിക്കുന്ന ഇത് മറ്റ് ആയുധങ്ങളെപ്പോലെ ആത്മരക്ഷാര്‍ത്ഥം അഭ്യാസികള്‍ ഒപ്പം കൊണ്ടുനടക്കാറില്ല. ഒറ്റകൊണ്ട് ദ്വന്ദ്വയുദ്ധമോ മറ്റോ ഇന്ന്‍ വരെ നടന്നതായി അറിവിലില്ല. എന്നിട്ടും എന്ത് കൊണ്ടാണ് ഈ ആയുധത്തിന്ന് ഇത്രമാത്രം പ്രധാന്യം കൈവരാന്‍ കാരണം ? എന്തൊക്കെയാണ് ഇത് കൊണ്ട് അഭ്യസിച്ചാലുള്ള ഗുണങ്ങള്‍ ?                 ഒറ്റ ഉണ്ടാക്കുന്നത് പുളിമരത്തിന്റെ കാതല്‍ കൊണ്ടോ അല്ലങ്കില്‍ വേര് കൊണ്ടോ ആണ്. രണ്ട് വളവുകളാണ് ഒറ്റക്കോലിനുള്ളത്. പിടിമുതല്‍ ആദ്യത്തെ വളവ് തുടങ്ങുന്നത് വരെയുള്ള ഭാഗത്തിന്ന്  'തണ്ട ' എന്നും ആദ്യത്തെ വളവ് മുതല്‍ രണ്ടാമത്തെ വളവ് തുടങ്ങുന്നത് വരെയുള്ള ഭാഗത്തിന്ന്  'താങ്ങ് ' എന്നും ഭാക്കിയുള്ള ഭാഗത്തിന്ന്  'മുന ' എന്നും പറയുന്നു. തണ്ടയും പിടിയും ചേരുന്ന സ്ഥലത്ത്  'ആത് ' എന്ന ഒരു കൈമറ ഉണ്ടായിരിക്കുന്നതാണ്. പിടിയുടെ അറ്റത്ത് 'മലര് ' എന്ന ഒരു തടസ്സവും...