Posts

Showing posts from January, 2019

വിവിധതരം വടിവുകൾ

Image
1. ഗജവടിവ് :-   ഗജം എന്നാൽ ആന.ആനയുടെ നില. ആൾകൂട്ടത്തിൽ നുയഞ്ഞ് കയറാനും ശത്രുവിനോട് ഏറ്റ്നിൽക്കാന്നും പ്രാപ്തമാക്കുന്നു. ഈ നിലയിലുറപ്പിച്ചാൽ ആനയുടെ കരുത്ത്. നിന്ന നിൽപിൽനിന്നും അനങ്ങാൻ പ്രയാസം. ഈ നിലയിൽ ശത്രുവിനെ മർമ്മമേൽപ്പിച്ചാൽ ഗുരുതരം. ആനപ്പാച്ചൽ, ആനച്ചടക്കം മുതലായവ ഇതിലെ പ്രധാന പ്രയോഗങ്ങൾ. 2. കുക്കുടവടിവ് :-   കുക്കുടം എന്നാൽ കോഴി.കോഴി നില. കോഴിപ്പോര് കണ്ടവർക്ക് ഇതിന്റെ തീവ്രത മനസ്സിലാകും. മേൽപോട്ട് പറന്നുയർന്ന് കാലുകൾ കൊണ്ടും ചിറകുകൾ കൊണ്ടും തറയിൽ നിന്ന് കൊക്ക് കൊണ്ടും അക്രമിക്കുന്നത് നമ്മൾ കാണാറുണ്ട്.ഇത് അവലംഭിച്ച് ആണ് കുക്കുടവടിവിലെ പ്രയോഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുക്കുട ചുവട് ഇതിന്റെ ഒരു ഭാഗമാണ്. 3. മാർജാരവടിവ് :-   മാർജാരം എന്നാൽ പൂച്ച. പൂച്ച നില. പൂച്ചയും പാമ്പും തമ്മിൽ നേർക്ക് നേർ വന്നാൽ പാമ്പിന്റെ എല്ലാ അക്രമണങ്ങ ളെയും പൂച്ച നേരിടുന്നത് കണ്ടവരായിരിക്കും നമ്മൾ. എത്ര മനോഹര മാണ് ആ രംഗം. മാർജാര വടിവിലെ പ്രയോഗങ്ങളും അങ്ങനെ തന്നെ. 4. അശ്വവടിവ് :-   അശ്വം എന്നാൽ കുതിര. കുതിരയുക നില. അശ്വവടിവിൽ കൊടും പ്രയോഗങ്ങളാണ്. കുതിര ചാട്ടം, ഒടുക്ക ക...