Posts

Showing posts from February, 2018

വ്യായാമത്തിന്റെ പ്രസക്തി

Image
  വ്യായാമം ചെയുകയെന്നാല്‍ അത് പ്രകൃതി വിരുദ്ധമല്ലേ എന്ന ചോദ്യം മനസ്സിലുദിക്കാ ത്തവര്‍ വിരളമാണ്. കാരണം, ജീവജാലങ്ങ ളൊന്നും വ്യായാമം ചെയ്യാറില്ല എന്നതു തന്നെ. മനുഷ്യനും വ്യായാമം ചെയ്യേണ്ടതില്ല. പക്ഷേ അവന്റെ അന്നപാനീയ്യത്തിന്നായി അവനാധ്വാനിക്കണം. അവന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായും ശത്രുക്കളില്‍ നിന്ന്‍ രക്ഷപ്രാപികാനായും മത്സരിക്കേണ്ടതുണ്ട്. ആഹ്ലാദത്തിലവന്ന് തുള്ളിച്ചാടാന്‍ അവസരം വേണം. ദേഷ്യം വരുമ്പോള്‍ ശത്രുവിന്റെ മേല്‍ ചാടിവീഴാനും ഭയം വന്നാല്‍ ഓടാനും അവനെ അനുവദിക്കണം. കൂട്ടത്തോടെ കളിക്കാനാനുവദിക്കണം. ഇതൊക്കെ മനുഷ്യനാര്‍ജ്ജിച്ച വിജ്ഞാനത്തിന്നും അവന്റെ സംസ്കാരത്തിന്നും അനുവദി ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയവന്‍ വ്യായാമം ചെയ്തേ പറ്റൂ.           വ്യായാമം എന്നു കേള്‍ക്കേണ്ട താമസം ഓര്‍മ്മവരുന്നത് കോളസ്ട്രോളും ബ്ലേഡ് പ്ര ഷരും പ്രമേഹവുമൊക്കെയാണ്.ഇത്തരം രോഗങ്ങള്‍ പിടിപെട്ടവരാണ് വ്യായാമം ചെയ്യേണ്ടത് എന്നാണ് നാട്ടില്‍ പൊതുവേയു ള്ള ധാരണ. പക്ഷേ വ്യായാമം രോഗം മറാ നല്ല, ജീവിക്കാന്‍ വേണ്ടിയാണ്, അതും സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്. അത് പ്രകൃതി ദത്തവുമാണ്. പ്രകൃതിയുടെ ഉ...

എങ്ങനെ നടക്കാം

Image
എങ്ങനെ നടക്കാം? 1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേ ണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം. 2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്. 3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക. 4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക. 5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല. 6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കു ന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മ യുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും. 7. കാഴ്ചക്കുറവ്...

വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍

Image
1.വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. 2. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാവുന്നു. 3.ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. 4.രക്തസമ്മര്‍ദ്ധം കുറയുന്നു. 5.ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു. 6.എല്ലിന്റെ ഷോശീകരണം (ബലക്ഷയം)തടയുന്നു,വളര്‍ച്ച കൂടുന്നു. 7.പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിദേയമാകുന്നു. 8.കൊളസ്ട്രോള്‍ കുറയുന്നു. 9.ഹാര്‍ട്ട് അറ്റാക്ക് തടയുന്നു. 10.കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു. 11.ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു. 12.ശക്തിയും ഊര്‍ജ്ജസ്വലതയും കൂടുന്നു. 13.ശരീരത്തിന്റെ ബലം സന്തുലിതമാകുന്നു. 14.സുഖമായ ഉറക്കം ലഭിക്കുന്നു. 15.ശരീര സന്ധികള്‍ക്കും കശേരുക്കള്‍കും പേശീനാഡികള്‍ക്കും കൂടുതല്‍ ആയാസവും ബലവും സുഖവും കിട്ടുന്നു. 16.ശരീരത്തിന്നും മനസ്സിന്നും സുഖം കിട്ടുന്നു. 17.മറവി രോഗം കുറയ്ക്കുന്നു. 18.പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയുംചെയ്യുന്നു. 19.നിത്യജീവിതത്തില്‍ പ്രസരിപ്പും പ്രസന്നതയും കൂടുന്നു. കൗമാരക്കാർക്ക് :-   പേശീപുഷ്ട്ടിയും ദൃഢതയും ഉണ്ടാകുന്നു. ശരീരത്തില്‍ അടി...

വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍

Image
വ്യായാമവും ആരോഗ്യവും :-   ആരോഗ്യം ഉണ്ടാക്കിയെടുക്കാനും തുടര്‍ന്നു നിലനിര്‍ത്തി കൊണ്ടുപോകാനും വ്യായാമം കൊണ്ട് സാധിക്കുമെന്ന്‍ പല പഠനങ്ങളും തെളിയിച്ചിറ്റുണ്ട്.ഒട്ടും വ്യായാമം ചെയ്യുന്നില്ല എന്നത് ഒരു മോശപ്പെട്ട വാര്‍ത്തയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. ജീവിത സൌകര്യം വര്‍ദ്ധിക്കുന്നതും അദ്ധ്വാനം കുറയുന്നതും കൊണ്ടാണ് ഇങ്ങനെ സമ്പവിക്കുന്നത്. എ.വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍ :- 1.പേശിക്ക് ബലക്കുറവ്. 2.പൊണ്ണത്തടി. 3.ജോലിചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ. 4.ഉറക്കക്കുറവ്. 5.തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ. 6.ക്ഷീണം,അലസത. 7.ഹൃദയ സംബണ്ഡമായ അസുഖങ്ങള്‍ . 8.പ്രമേഹം,കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത. ബി.ഹൃദയത്തിന്ന് വരുന്ന അസുഖങ്ങള്‍ :-    കൊറോണറി ഹാര്‍ട്ട് ഡിസീസ്, രക്തധമനി കളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, കൊളസ്ട്രോളിന്‍റെ അളവ് കൂടല്‍, ഹൃദയാ ഘാതം തുടങ്ങിയവ. സി.പ്രമേഹം :-   പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ ബാധിക്കു ന്നു.കായ്ച്ചക്ക് തകരാര്‍ സംഭവിക്കുന്നു, വൃക്കയുടെ പ്രവര്‍ത്തനത്തെ  ബാധിക്കുന്നു...

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ

Image
" ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ."    വയസ് പത്തു നല്‍പ്പത്തിയഞ്ചായില്ലേ. ഇനിയല്ലേ വ്യായാമം. അതുതന്നെയുമല്ല, ഈ തിരക്കിനിടെ അതിനൊക്കെ സമയം വേണ്ട. ഡോക്ടര്‍മാര്‍ വ്യായാമം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലരും ഒഴിഞ്ഞു മാറുന്നത് ഇങ്ങനെയാണ്. പിന്നീട് ഹൃദ്രോഗവും കൊളസ്ട്രോളുമൊക്കെ രോഗിയാക്കുമ്പോഴാണ് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്.    വ്യായാമം ഏതു പ്രായത്തിലായാലും വേണ്ട തുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖ മൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്. നാല്‍പ്പതു വയസിനുശേഷം വ്യായാമം ശരീരത്തിന് ആവശ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ വ്യായാമത്തിന് എവിടെ സമയം ലഭിക്കാന്‍. ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി. പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം ...

വ്യായാമം ചെയ്യൂ ജോലിക്കിടയിലും

Image
   ആരോഗ്യകരമായ ജീവിതത്തിന് വ്യായാമ ത്തിന്റെ പ്രാധാന്യം എടുത്തുപറയാതെ വയ്യ. എന്നാല്‍ തിരക്കുപിടിച്ച ജോലിക്കിടെ ഇതെ പ്പറ്റിയൊന്നും ചിന്തിക്കാന്‍ കൂടി ആളുകള്‍ ക്ക് സമയമില്ല. ചിന്തയുള്ളവര്‍ക്കാകട്ടെ, വ്യായാമം ചെയ്യാന്‍ നേരമില്ല എന്ന അവസ്ഥയും.    എന്നാല്‍ വിയര്‍പ്പൊഴുക്കിയാലേ വ്യായാമ മാകൂ എന്നില്ല. അതിനു വേണ്ടി കുറേ സമയം കളയണമെന്നുമില്ല. ബസില്‍ യാത്ര ചെയ്യുമ്പോഴും ഒാഫീസില്‍ ഇരിക്കുമ്പോഴും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളുണ്ട്. ശ്വാസം നിയന്ത്രിച്ച് ചെയ്യുന്ന ശ്വസന ക്രിയ  കള്‍ ഇത്തരത്തിലുള്ളവയാണ്.ശ്വാസ കോശങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭി ക്കുവാനും കൂടുതല്‍ ഓക്‌സിജന്‍ ഉള്‍ക്കൊ ള്ളുവാനും ശ്വസനക്രിയകള്‍ സഹായിക്കും. ഇതുമൂലം രക്തപ്രവാഹവും വര്‍ദ്ധിക്കും. ശ്വസനേന്ദ്രിയം വൃത്തിയാക്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കുന്നു. ദഹനം ത്വരിതഗതിയിലാകാനും കൂടുതല്‍ ഊര്‍ജം ലഭിക്കാനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശ്വസനവ്യായാമം നല്ലതാണ്. എല്ലാറ്റിനുമുപരിയായി മനസിനും ശരീര ത്തിനും ഉന്മേഷം നല്‍കുവാനും ശ്വസന വ്യായാമങ്ങള്‍ സഹായിക്കും.വ്യായാമം ചെയ്യുമ്പോള്‍ ശരീരം എപ്പോഴും നി...

വ്യായാമം

Image
  വയസ് പത്തു നല്‍പ്പത്തിയഞ്ചായില്ലേ. ഇനിയല്ലേ വ്യായാമം. അതുതന്നെയുമല്ല, ഈ തിരക്കിനിടെ അതിനൊക്കെ സമയം വേണ്ട. ഡോക്ടര്‍മാര്‍ വ്യായാമം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലരും ഒഴിഞ്ഞു മാറുന്നത് ഇങ്ങനെയാണ്. പിന്നീട് ഹൃദ്രോഗവും കൊളസ്ട്രോളുമൊക്കെ പിടിച്ച് രോഗിയാകുമ്പോഴാണ് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്.    വ്യായാമം ഏതു പ്രായത്തിലായാലും വേണ്ട തുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖ മൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്. നാല്‍പ്പതു വയസിനുശേഷം വ്യായാമം ശരീരത്തിന് ആവശ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീകളാ യാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ വ്യായാമത്തിന് എവിടെ സമയം ലഭിക്കാന്‍.    ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി. പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍  കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ...

മനുഷ്യ ശരീരം (സി)

Image
"ഉദ്ഘാടൃ യോഗകലയാ ഹൃദയാബ്ജകോശം ധന്യേ ചിരാദപിയഥാ രുചി ഗൃഹ്യമാണം " നാഡികളുടെ ആധാരം ഹൃദയമാണ്. അതി നാല്‍ നാഭീകന്ദം ഹൃദയമാണ്. നാഭീദേശ ത്താണ് കൂര്‍മനാഡി സ്ഥിതിചെയ്യുന്നത്. ഒരാളുടെ മുഷ്ടിയോളം വലുപ്പത്തില്‍ ഏതാണ്ട് താമരമൊട്ടുപോലെയുള്ള ഒന്നാണ് ഹൃദയം.ഹൃദയം ചുരുങ്ങുബോള്‍ രക്തം നാഡികളിലെക്കൊഴുകുന്നു.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തനാഡികള്‍ വഴി രക്തം ഓടിപ്പിക്കുകയാണ് ഹൃദയത്തിന്റെ മുഖ്യ കര്‍മ്മം. ധമനികള്‍ :-   ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ശരീരമാകെ എത്തിക്കുന്ന നാഡികളെ ധമനികള്‍ എന്ന് പറയുന്നു. സിരകള്‍ :-   ശരീരത്തില്‍ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന നാഡികളെ സിരകള്‍ എന്ന് പറയുന്നു. നാഡീ സംഖ്യ :-   മനുഷ്യശരീരത്തില്‍ മൂന്നരക്കോടി നാഡി കള്‍ ഉണ്ട്. അത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി വ്യാപിച്ച് കിടക്കുന്നു. അതില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗുണങ്ങള്‍ അഥവാ ശബ്ദം,സ്പര്‍ശം,രൂപം,രസം,ഗന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാനങ്ങളും വലുതുമായ 72000 നാഡികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 72000 നാഡികള്‍ ഉള്ളവയില്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളവ 700. ...

മനുഷ്യ ശരീരം (ബി)

Image
വാസ :-   ശരീരത്തിലെ സ്നേഹാംശത്തെ വാസ (കൊഴുപ്പ്) എന്നു പറയുന്നു. അത്യുഷ്ണത്തി ല്‍ നിന്നും അതി ശൈത്യത്തില്‍നിന്നും ശരീര ത്തെ സംരക്ഷിക്കുന്നത് വാസയാണ്. സാധാരണയായി ഒരാളുടെ തൂക്കത്തിന്റെ 18% വരെ കൊഴുപ്പാന്. അതില്‍ കൂടിയാല്‍ ഹാനികരവുവാണ്. ത്വക്ക് :-   മനുഷ്യശരീരമാകെ ത്വക്ക് കൊണ്ട് മൂടപ്പെട്ടി രിക്കുന്നു.തന്നിമിത്രമാണത്രെ സ്പര്‍ശജ്ഞാ നമുണ്ടാകുന്നത്.അത് കൊണ്ടാണ് ത്വക്കി നെ സ്പര്‍ഷണേന്ദ്രിയമെന്ന് പറയുന്നതു. ത്വക്കില്‍ അനേക ലക്ഷം സുഷിരങ്ങള്‍ ഉണ്ട്.അതില്‍ കൂടിയാണ് ശരീരത്തിലെ മാലിന്യം വിയര്‍പ്പായി പുറത്തു പോകുന്നത്. പ്രത്യേകസ്ഥാനങ്ങളിലെ സുഷിരങ്ങളെ ചെറുതും വലുതുമായ രോമങ്ങള്‍ സംരക്ഷിക്കുന്നു. ഹൃദയം :-  "പൂണ്ഡരീകേണ സദൃശം ഹൃദയം സ്യാല്‍ അധോമുഖം സുശ്രുതം"  നെഞ്ചിന്റെ ഇടത്തെ ഭാഗത്തായി വാരിയെ ല്ലിന്റെ അകത്താന് ഇത് സ്ഥിതിചെയ്യുന്നത്. വെള്ളരിക്കയോടും താമരമോട്ടിനോടും ഉപമിച്ചിരിക്കുന്നു. ഒരാളുടെ ഹൃദയം അയാളു ടെ കൈമുഷ്ടി ചുരുട്ടിയ അത്ര ഉണ്ടാകും. ഹൃദയത്തില്‍നിന്ന് ശരീരമാകെ രക്തം എത്തിക്കാനും തിരിച്ചു ഹൃദയത്തിലേക്ക് തന്നെ എത്തിക്കാനും രണ്ടു തരം രക്താവാ ഹിനി കുഴലുകളുണ്ട്. ശരീരത്തിലെ ഏ...

മനുഷ്യ ശരീരം (എ)

Image
  അവരവരുടെ കൈകളാല്‍ ഒമ്പത് ചാൺ നീളമാണ് ശരീരത്തിനുള്ളത്. മനുഷ്യശരീരം അനേകം കോശങ്ങള്‍, അസ്ഥികള്‍, സന്ധികള്‍, മാംസപേശികള്‍, നാഡികള്‍, സിരകള്‍ എന്നിവ അടങ്ങിയതാണ്.അതില്‍ ശ്വസോച്ഛാസത്തിന്ന് മൂക്ക്, ശ്വാസനനാളം, ശ്വാസകോശം എന്നിവയും പോഷണത്തിന്ന് വായ്, പല്ല്, അന്നനാളം, ആമാശയം, യാകൃത് എന്നിവയുമുണ്ട്.പഞ്ചേന്ദ്രിയങ്ങളും, പഞ്ചകര്‍മ്മേന്ദ്രിയങ്ങളും, മലമൂത്ര വിസര്‍ജനേന്ദ്രിയങ്ങളും അടങ്ങിയതാണീ ശരീരം. മാംസം, മേദസ്, ത്വക്ക്  മുതലായവകൊണ്ട് ആവൃത്തമായ അസ്ഥിപഞ്ചരമത്രേ ശരീര ത്തിന്റെ ആധാരം. മനുഷ്യശരീരത്തില്‍ ചെറുതും വലുതുമായി ഇരുന്നൂറ്റിയമ്പതോളം അസ്ഥികളുണ്ട്. എല്ലുകള്‍ :- മുഖത്ത് 14, തലയില്‍ 8, ഓരോ ചെവിക്കും 3 വീതം ഇങ്ങനെ തലയിലാകെ 28 എല്ലുകള്‍ ഉണ്ട്. നട്ടെലുകള്‍ 26,വാരിയെല്ലുകള്‍ 24, വാരിയെല്ലുകളെ കോര്‍ക്കുന്ന ഒരെല്ല്, കണ്ഠസ്ഥികള്‍ 7, എടുപ്പില്‍ 5, ഗുദത്തിന്നു ചുറ്റുമായി 15 ഇങ്ങനെ ഉടലില്‍ 78 എല്ലുകള്‍ ഉണ്ട്. ഓരോ കൈക്കും 32 വീതം, ഓരോ കാലിന് 31 വീതം കൂടി കൈകാലുകളില്‍ ആകെ 126 എല്ലുകളുമാനുള്ളത്. ഗുദത്തിന് ചുറ്റും രണ്ട് എല്ലെ കാണുകയുള്ളൂ വെങ്കിലും അവ 15 എല്ലുകള്‍ ചേര്‍ന്നതാണ്. ചരകന്‍,സുശ്രുതന്...

വ്യായാമത്തിൽ ശ്രദ്ധിക്കൂ

Image
  എങ്ങനെയൊക്കെ വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. വ്യായാമം ചെയ്യുന്നതു കൊണ്ടായില്ല, അത് വേണ്ട രീതിയില്‍ ചെയ്താലേ ഗുണം ലഭിക്കൂ. വ്യായാമം ചെയ്തിട്ട് അതിന്റെ പിന്നാലെ ശ്വാസം വിടാന്‍ പോലുമാകാതെ ഭക്ഷണം കഴിച്ചാലോ ! പിന്നെ വ്യായാമത്തെ പഴി ചാരിയിട്ട് കാര്യമുണ്ടോ? ശരിയായ രീതിയിലുള്ള ഭക്ഷണക്രമം വണ്ണം കുറയാന്‍ വളരെ അത്യാവശ്യമാണ്. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലരിലും പലതരത്തിലാണ്. നിങ്ങളുടെ ദിനചര്യയും ചെയ്യുന്ന ജോലിയും പ്രവൃത്തികളും അനുസരിച്ചാണ് ഏതു തരം ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍. ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ഒരാള്‍ ബാക്കി സമയം മുഴുവന്‍ വെറുതേയിരിക്കുകയും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ വണ്ണം കുറയില്ല. നിങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഏതൊക്കെയെന്ന് മനസിലാക്കാന്‍ ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും. ഭക്ഷണക്രമത്തോടും വ്യായാമത്തോടും പലരുടേയും ശരീരം പല തരത്തിലായിരിക്കും പ്രതികരിക്കുക. വ്യായാമം തുടങ്ങി ഉടനെത്തന്നെ തടി കുറയണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലരില്‍ നാലുദിവസം കൊണ്ട് വ്യത്യാ...

കളരിയഭ്യാസത്തിലെ പൂട്ടുകൾ

കളരിപ്പയറ്റില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഇനമാണ് കളരിപൂട്ടുകള്‍ .എതിരാളി ആക്രമി ക്കുമ്പോള്‍ അയാളെ കീഴ്പ്പെടുത്തി അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിക്കുന്നതാണ് പൂട്ടുകള്‍ .ഇത് നിത്യേനെയുള്ള അഭ്യാസത്തില്‍ കൂടിയേ ഇതില്‍ പ്രാവീണ്യമുള്ള ഒരാളാകാന്‍ കഴിയൂ.ഗുരുമുഖത്ത് നിന്ന്‍ നേരിട്ട് പഠിക്കേണ്ടുന്ന ഒരു വിദ്യയാണ് പൂട്ടുകള്‍ .ഇവിടെ കുറച്ച് പൂട്ടുകളുടെ പേരുകള്‍ കൊടുക്കുന്നു.പൂട്ടുകളുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്‍റെ ആഘാതം. 1-  മണ്ണ് കപ്പി 2-  മണ്ണ് നക്കി 3-  മുഴിപ്പനക്കി 4-  റിസ്റ്റ് ഒടിയന്‍ 5-  ചട്ടമലര്‍ത്തി 6-  കാവണ്ടം കയറ്റി 7- കുന്തം ചാരി 8-  കവരന്‍ കയറ്റി 9-  കോപ്പരമുറുക്കി 10- വലവീശി 11- വലിച്ചെറിഞ്ഞു 12- മാനം നോക്കി 13- നക്ഷത്രം നോക്കി 14- ഇല്ലിക്കെട്ട് നക്ഷത്രം നോക്കി 15- കൈതതൂമ്പന്‍ 16- ഒറ്റ കൈതതൂമ്പന്‍ 17- ചെവിടടപ്പന്‍ 18- കോണം കെട്ടി 19- പൂട്ടും താക്കോലും 20-കമയ്ത്തി കോപ്പര 21- കമയ്ത്തി ചട്ട 22- കുന്തം ഏറ് 23- വളളിപിണച്ചില്‍ 24- ചെമ്മീന്‍ ചുരുള്‍ 25- ആചാരക്കൈ 26- സര്‍പ്പം ചുറ്റി 27- സര്‍പ്പം കൊത്തി...

ആചാര കൈകൾ

Image
ചില സന്ദര്‍ഭങ്ങളില്‍ പ്രതിയോഗിയുടെ പ്രയോഗങ്ങളെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയോ അതല്ലങ്കില്‍ പ്രതിയോഗിയുടെ നേരെ പ്രയോഗങ്ങള്‍ പ്രയോഗിക്കുന്നതിന്ന് വേണ്ടിയോ നമ്മുടെ കൈകളെ ചില പ്രത്യേക രീതികളില്‍ വെക്കുന്നതിനെയാണ് ആചാര കൈകള്‍ എന്ന്‍ പറയുന്നത്.              ഇവയില്‍ ചിലത് നമ്മള്‍ നിത്യജീവിതത്തില്‍ നാം അറിയാതെ തന്നെ ചെയ്യുന്നതും മറ്റു ചിലത്  അറിഞ്ഞുകൊണ്ടും ചെയ്യുന്നത് ഉണ്ട്. പക്ഷികളും മൃഗങ്ങളും ഇയജന്തുക്കളും അവയെ എതിര്‍ക്കാന്‍ വരുന്ന ശത്രുവിന്റെ മുമ്പില്‍ സ്വന്തം ശരീരഭാഗങ്ങളെ ചില പ്രത്യേക രീതികളില്‍ ക്രമീകരിക്കുന്നതായി നാം കാണാറുണ്ട്. നമ്മുടെ പൂര്‍വികന്മാര്‍ അവയുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം പഠിക്കുകയും അത് അനുകരിച്ച് കൊണ്ട് തന്നെ  ആ പ്രവര്‍ത്തികളില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തി അവയെ  ക്രമീകരിച്ച് രൂപപ്പെടുത്തിയെടു ത്തതാണ്  ആചാര കൈകള്‍ .ആചാരം എന്നുപറ ഞ്ഞാല്‍ സാധാരണ മതങ്ങളുമായി ബന്ധ പ്പെട്ടു ചെയ്യുന്ന ചില പ്രവൃത്തികളാണ്. എന്നാല്‍ കളരിയിലെ ഈ പ്രവര്‍ത്തനങ്ങ ളില്‍ ചില മതങ്ങളിലെ ആചാരാനുഷ്ഠാന ങ്ങളുമായി ബാഹ്യമായി നോക്കുമ്പോള്‍സാ മ്യമുണ്...

കായികാഭ്യാസം ഇസ്ലാമിൽ

Image
  കളിയും വിനോദവും അത്യാവശ്യമാണ്. വിവേകമുള്ള മനുഷ്യര്‍ അത് തിരിച്ചറിയുന്നു. ജീവിതത്തിന്റെ സകലവിധ  ടെന്‍ഷനുകളില്‍ നിന്നും മനസ്സിനേയും ശരീരത്തെയും ഒരു പരിധിവരെ അത് മുക്തമാക്കും.വ്യക്തി പ്രധാന്യങ്ങളുടെ ഉറക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സര വേദിയുമെല്ലാമായി മാറിയിരിക്കുകയാണ് ഇന്ന്‍ കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസയോഗ്യമെന്ന്‍ പറഞ്ഞ്  അഭിമാനിക്കാറുണ്ട്.ഇത് അഭ്യാസി യെ സംബന്ധിച്ചേടത്തോളം ഗുണകരം തന്നെ. പക്ഷെ,ഇന്ന്‍ പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു.പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായി കാഭ്യാസികളുടെ നേട്ടങ്ങളോടൊ പൊരുത്ത പ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചേട ത്തോളം ഇത് തീര്‍ത്തൂം പ്രതികൂലമെന്ന് തന്നെ പറയാം.പല രാഷ്ട്രങ്ങളും ഇന്ന്‍ യുവാക്കളുടെ ശക്തിയെ ലക്ഷ്യം വെച്ചു മാത്രം വിവിധ പദ്ധധികളും ആസൂത്രണ ങ്ങളും വളര്‍ത്തിയെടുത്തിട്ടുണ്ട്. യുവശക്തി യുടെ സമ്പൂര്ന്ന പ്രകാശത്തിന്നവര്‍ അഭ്യാസത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഇത്തരം രാഷ്ട്രങ്ങളില്‍ ഓരു ഭീമന്‍ വ്യവസായമായി ...

കുങ്ങ് ഫു

Image
  ചൈനയുടെ ഒരു പരമ്പരാഗത ആയോധന കലയാണ് കുങ്-ഫു. കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏക ദേശം 1500 വർഷങ്ങൾക്കു മുൻപ്  ബോധി ധർമ്മൻ (ഇയാള്‍ ഒരു ലോക സഞ്ചാരി ആയിരുന്നു) എന്ന ഇന്ത്യന്‍ ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേ ശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനം എന്നിവക്കുപുറമെ ആയോധന കല കളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈന യുടെ ദേശീയ കലയായ കങ് ഫു വികസി ച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു. താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കുങ്‌ഫു എന്നു വിളിക്കപ്പെട്ടു.ഇത് അവിടെ പ്രധാനമായും പഠിപ്പിക്കുന്നത് ബുദ്ധമത ക്ഷേത്രങ്ങളിലാണ്.    കുങ് -ഫു എന്നത് ചൈനയിലെ ആയോധന കലകളില്‍ പ്രഥമസ്ഥാനത്തുള്ള ഒരു വാക്കായി പൊതുവില്‍ അംഗീകരിക്ക പ്പെട്ടിട്ടുണ്ട്.കുങ് ഫു എന്ന വാക്കിലുള്ള കുങ് ഒരു നിശ്ചിത തുറയിലെ തികവിനെ കണ ക്കാക്കുന്നു.ഒരു അഭ്യാസി കൈവരിച്ച ഉയര്‍ ന്ന പദവിയുടെ അംഗീകാരമായി ...

വിവിധ തരത്തിലുള്ള കത്തകൾ

Image
  ഇന്ന്‍ കരാത്തേയില്‍ പരിശീലിച്ച് വരുന്ന കത്തകള്‍ ഒക്കിനാവയിലെ ഷൂറി,നഹ, ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചതോ അല്ലങ്കില്‍ പരിണമിച്ച് വികസിച്ചതോ ആണന്ന്  നാം മുമ്പു പറഞ്ഞല്ലോ.  ഷൂരിതെ,നഹതെ, ടൊമാരിതെ എന്നീ കരാത്തെ ശൈലികള്‍ രൂപപ്പെട്ടതും ഇതെ ഗ്രാമങ്ങളുടെ പേരുകളെ അടിസ്ഥാനമ്മാക്കിയാണ്. കത്ത നൈഹാന്‍ഷി :- നിലത്തുറച്ച പോരാട്ടം എന്നാണ് ഇതിന്റെ അര്‍ത്ഥം. വശങ്ങളില്‍ നിന്നും മുന്നില്‍ നിന്നും വരുന്ന ശത്രുക്കളെ നേരിടുന്ന രീതിയിലാണ് ഈ കത്തയുടെ ഘടന. വയല്‍ വരമ്പുകളിലും ഇടുങ്ങിയ ഇടങ്ങളിലും വെച്ച് ശത്രുക്കളെ നേരിടുന്ന തന്ത്രങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നൈഹാന്‍ഷിയില്‍ മൂന്ന്‍ കത്തകളാണ് ഉള്ളത്.ഷോഡാന്‍ ,നിഡാന്‍ ,സന്താന്‍  എന്നിവയാണവ. കത്ത പിനാണ്‍ :- സമാധാനം അഥവാ സ്വാസ്ഥ്യമുള്ള മനസ്സ് എന്നാണ് ഇതിന്റെ അര്‍ത്ഥം. കത്ത ഹിയാന്‍ :- പിനാണ്‍ കത്തകളെ നവീകരിച്ചാണ് ഹിയാന്‍ കത്ത നിര്‍മ്മിച്ചിരിക്കുന്നത്. കത്ത സെയ്സ്സാന്‍ :- സെയ്സാന്‍ എന്നാല്‍ പതിമൂന്ന് എന്നാണര്‍ ത്ഥം. പതിമൂന്ന് ഗുപ്ത പ്രയോഗങ്ങള്‍ ഈ കത്തയുടെ  പ്രത്യേകതയാണ്. കത്ത പസ്സായി :- കോട്ട ഭേദി...

എന്തിന് കരാത്തെ പഠനം

Image
  തത്ത്വാധിഷ്ഠിതമായ പരിശീലന ക്രമമുള്ള ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു.   ഊർജ്ജസ്വലത വർദ്ധിക്കുകയും അകാല വാർദ്ധ്യക്യത്തെ തടഞ്ഞ് നിർത്തുകയും ചെയ്യുന്നു. ശരീരിക സ്വാസ്ഥ്യം മൊത്തം വർദ്ധിക്കുന്നതിനാൽ പ്രവർത്തി ചെയ്യുവാ നുള്ള കഴിവ് കൂടുകയും അത് ജീവിതത്തെ നല്ലൊരു നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മറ്റൊരു ഗുണം ആത്മവിശ്വാസം വർദ്ധിക്കുന്നു എന്നുള്ളതാണ്. ആപത്സമയ ങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും തളരാതിരിക്കുവാനും വിവേക പൂർവ്വം പെരുമാറുന്നതിന്നും സാധിക്കുന്നു.   ക്ലാസ്സുകൾ, സെമിനാറുകൾ, ക്യാമ്പുകൾ, ടൂർണ്ണമെന്റുകൾ എന്നിവ നടത്തുന്നതിനാ ൽ സംഘാടക പാടവം വർദ്ധിക്കുന്നു. പഠിതാ ക്കളിൽ മത്സരബോധം വളരുന്ന...

കട്ട എന്ന കത്താസ്

Image
  പ്രതിരോധ ആക്രമണ തന്ത്രങ്ങൾ ഉൾക്കൊ ള്ളിച്ച്കൊണ്ട് പ്രതിയോഗിയെ മുന്നിൽ കണ്ടു പ്രതീകാത്മകമായി ചെയ്യുന്ന ഒരു പോരാട്ട മാണ് കട്ട അഥവാ കത്താസ്.വിവിധ ദിശക ളിൽ നിന്ന് അക്രമിക്കുന്ന പ്രതിയോഗികളെ ഒരാൾ ഏകനായി നേരിടുന്ന രീതിയിലാണ് കത്താസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തേത് പോലുള്ള പഠന ഉപാധികൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഗുരുക്കന്മാർ രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണിവ. കട്ടക ളിൽ ഏറെയും ചൈനീസ് പാരമ്പര്യം കാണാൻ സാധിക്കും.   പരിമിതമായ കട്ടകളെ ആദ്യം ഉണ്ടായി,രുന്നു ള്ളൂ.എന്നാൽ ഇന്ന് പരിഷ്കരിച്ച് പുതിയ പുതിയ  കത്തകളും പഴയ കത്തകളിൽ മാറ്റ ങ്ങളും വരുത്തിയിറ്റുണ്ട്. ഇന്ന് കരാത്തക ളിൽ പരിശീലിച്ച് വരുന്ന പരമ്പരാകത കത്ത കൾ ഒക്കിനാവയിലെ ഷൂരി, നഹ, ടൊമാരി എന്നീ ഗ്രാമങ്ങളിൽ നിന്ന് ആവിർഭവിച്ചതോ പരിണ മിച്ച് വികസിച്ചതോ ആണ്. ചില കത്തകളിൽ ശ്വാസോച്ഛാസ ക്രമീകരണങ്ങൾ കാണാൻ സാധിക്കും.   ചൈനീസുകാരനായ കോശാങ്കുവിൽ നിന്നും ടോഡെ സക്കുഗാവ പഠിച്ച കോമ്പോ മുറകളും പൊയ്ച്ചിച്ചിൻ ടാകഹറയിൽ നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താ സിന്റെ നിർമ്മാണത്തിന്ന് കാരണമായത്.

ദോജോ എന്താണ്

Image
കരാത്തെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് ദോജോ എന്ന് പറയുന്നത്. ജപ്പാനീസ് ഭാഷയിൽ ഇതിന്റെ അർത്ഥം അനുഷ്ഠാന തങ്ങൾക്കായുള്ള വിശുദ്ധസ്ഥലം എന്നാണ്. എല്ലാ ദോജോവും വൃത്തിയുള്ളതായിരിക്കും. വെളിച്ചവും വായുസഞ്ചാരവും കൂടുതൽ കിട്ടുന്ന തരത്തിലായിരിക്കും ഇതിന്റെ നിർമ്മാണം. തറ നിരപ്പാർണതും മിനുസമു ള്ളതുമായിരിക്കണം. മിനുസമുള്ള മരപ്പലക പാകിയാണ് സാധാരണ ചെയ്യുന്നത്. ഇപ്പോൾ പല ദോജോകളും റബ്ബർ മാറ്റുകളും ഉപയോഗിക്കുന്നുണ്ട്.   പരിശീലന സ്ഥലത്തിനെ വിദ്യാർത്ഥികൾ ബഹുമാനത്തോടെയാണ് കാണുന്നത്.പാദ രക്ഷകൾ പുറത്ത് അയിച്ച് വെച്ചതിന്ന് ശേഷമാണ് ഉള്ളിൽ പ്രവേശിക്കുക. അതെ പോലെ ദോജോവിന്റെ കവാടത്തിൽ വെച്ച് വണങ്ങിയതിന്ന് ശേഷമാണ് അകത്ത് പ്രവേശിക്കുന്നത്.ദോജോവിൽ മുതിർന്ന ഗ്രേഡിലുള്ളവർ ഉണ്ടങ്കിൽ അവരേയും വണങ്ങുന്നു. ആരുമില്ലങ്കിൽ മാസ്റ്ററെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് വണങ്ങുന്നു.പല രീതിയിലാണ് വണങ്ങുന്നത്.ചിലർ തല താഴ്ത്തി ചെയ്യുമ്പോൾ മറ്റു ചിലർ മുട്ട്കുത്തി ചെയ്യുന്നു.   ശബ്ദമുയർത്തി സംസാരിക്കുക, സഹപാഠി കളോട് അപമര്യാദയായി പെരുമാറുക, ചിരിക്കുക, തമാശയാക്കുക ഇത് പോലോത്ത കാര്യങ്ങൾ ദോജോകളിൽ അനുവദനീയമല്ല. മാസ്റ്ററെ ഗുരുവായി കാണേ...

ബെൽറ്റ് രീതി

Image
  വിദ്യയിൽ കഴിവുള്ളവരെയും മികവുറ്റവരെ യും കൂടുതൽ കാര്യങ്ങൾ ഗ്രഹിച്ചവരെയും തിരിച്ചറിയാൻ വേണ്ടിയും അവരുടെ കഴിവു കൾക്ക്  അംഗീകാരം കൊടുക്കുക എന്ന നിലയിലുമാണ് ബെൽറ്റ് കൊടുക്കുന്ന രീതി കരാത്തെയിൽ നടപ്പാക്കി തുടങ്ങിയത്.ഈ രീതി ജൂഡോവിൽ നിന്നാണ് കടമെടുക്കുന്നത്.   1924ൽ ഫുനാകോശിയാണ് കരാത്തെയിൽ ആദ്യമായി ബ്ലാക്ക് ബെൽറ്റ് കൊടുക്കുന്നത്. ബ്ലാക്ക് ബെൽറ്റുകളെ ഡാൻ എന്നും അതിന്ന് താഴെയുള്ള കളർ ബെൽറ്റുകളെ ക്യൂ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ക്യൂ ഘടന പത്തിൽ നിന്നും താഴോട്ട് അവരോഹന ക്രമത്തിൽ ഒന്നിൽ അവസാ നിക്കുന്നു. എന്നാൽ ഡാൻ അതായത് ബ്ലാക്ക് ഒന്നിൽ തുടങ്ങി ആരോഹന ക്രമത്തിൽ പത്തിൽ അവസാനിക്കുക യാണ് ചെയ്യുന്നത്.ബ്ലാക്ക് പത്ത് കിട്ടിയാൽ പിന്നെ റെഡ് ആണ്.കരാത്തെയിലെ അവസാനത്തെ ബെൽറ്റ് ആണ് റെഡ്. സാധാരണ ബ്ലാക്ക് ഫസ്റ്റ് കിട്ടുവാൻ മൂന് വർഷത്തെ പ്രാക്ടീസ് ആണ് വേണ്ടത്. എന്ന് പറഞ്ഞാൽ ഒരു നല്ല വിദ്യാർത്ഥിക്ക് മൂന്ന് കൊല്ലത്തെ നിരന്തര പ്രയത്നം കൊണ്ട് ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് കരസ്ഥമാക്കുവാൻ സാധിക്കും.   ബ്രൗൺ ബെൽറ്റിൽ മൂന്ന് ക്യൂ ഉണ്ട്. പർപ്പിൾ കഴിഞ്ഞാൽ കിട്ടുന്നത് ബ്രൗൺ തേർഡ് ആണ്. പിന്നീട് രണ്ട്...

കരാത്തെ

Image
  കരാത്തെ എന്നാൽ വെറുംകൈ എന്നാണ് അർത്ഥം. ഒരു ആയോധന കല എന്നതിലു പരി ഒരു വ്യക്തിയുടെ ശാരീരികവും, മാനസി കവുമായ വളർച്ചയ്ക്കും വ്യക്തിത്വ വികാസ ത്തിന്നും ഉതകുന്ന ഒരു ആയോധന കലയാ ണ് കരാത്തെ.   ഇതിന്റെ ഉത്ഭവം ജപ്പാനിലാകുന്നു.  ഇന്ത്യയി ൽ ജീവിച്ച ബോധിധർമ്മൻ ആണ് കരാത്ത യുടെ തുടക്കക്കാരൻ എന്ന് പറയപ്പെടുന്നു. ബോധിധർമ്മൻ ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മാർഷ്യൽ ആർട്സ് പ്രത്യേകിച്ച് കളരിയും യോഗയും പരിശീലിച്ച ഒരു സഞ്ചാരിയായി രുന്നു. (അതിന്റെ പൂർണ്ണ വിവരങ്ങൾ അടു ത്ത പോസ്റ്റിൽ വരുന്നതാണ്)  ബോധിധർ മ്മൻ ജപ്പാനിലെത്തുകയും അവിടെ അദ്ധേ ഹം പഠിച്ച വിദ്യകൾ അവർക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. ആ വിദ്യകളിൽ നിന്ന് ക്രോഡീകരിച്ച് രൂപപ്പെടുത്തിയെടു ത്തതാണ് കരാത്തെ.   ജിച്ചിൻ ഫുനകോശി എന്ന ആൾ ഷോട്ടോ കാൻ കരാത്തെ എന്ന് നാമകരണം ചെയ്ത് ഒരു ക്ലബ്ബ് രൂപീകരിക്കുകയും ബോധിധർമ്മ നിൽ നിന്ന് പഠിച്ചു ക്രോഡീകരിച്ച വിദ്യകൾ  ഈ ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. ആ നിലക്ക് ഇന്നത്തെ കരാത്തെയുടെ ഫൗണ്ടർ അല്ലങ്കിൽ പിതാവ് ജിചിൻ ഫുനകോശി യാണന്ന് നമുക്ക് പറയാൻ കഴിയും. ഇന്ന് നമ്മൾ കാണുന്ന എല്ല...

കളരിപ്പയറ്റ് എങ്ങിനെ

  കേരളീയ ജനജീവിതത്തിന്റെ സമസ്ത മേഘലകളിലും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന തനത് ആയോധന കലയാണ് കളരിപ്പയറ്റ്.സ്വയരക്ഷയ്ക്കും മെയ് വഴക്കത്തിന്നുമുള്ള മുറകളെന്ന  നിലയ്ക്ക് മാത്രമല്ല നാടിന്റെയും സമുദായത്തിന്റെയും സ്വകാര്യ സൈന്യമെന്ന നിലക്കാണതു മുങ്കാലങ്ങളിലൊക്കെ പഠിപ്പിച്ച് പോനിരുന്നത്. ഒരേ സമയം അനുഷ്ഠാനവും കലയുമാണ് കളരിപ്പയറ്റ്. കളരി പരിശീലനത്തിലൂടെ ഏകാഗൃതമായ ഒരു മനസ്സ് രൂപപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.അത് കൊണ്ട് തന്നെ അയാൾ ഒരൊത്ത മനുഷ്യനായി തീരുന്നു.എന്തിനേയും ഏതിനേയും നേരിടാൻ പ്രാപ്തമായ മാനസിക ശക്തി കൈവരുകയും ചെയ്യുന്നു.   പക്ഷിമൃഗാദികളുടെ സമര പരാക്രമ രീതികളെ അനുകരിച്ച് കൊണ്ട് രൂപപ്പെടുത്തിയ ഒരു സമരമുറകൂടിയാണ് കളരിപ്പയറ്റ്.പൂച്ച,കുരങ്ങ്,ആന,സിംഹം,പുലി,പാമ്പ്,മയിൽ,കൊഞ്ച്,കോഴി,അരയണം, കുതിര തുടങ്ങി ഇത്യാദികളെയെല്ലാം മാത്യകയാക്കിയിട്ടുണ്ട്.   കളരി വിദ്യകളെ കുറിച്ച് വ്യക്തമായി പ്രദി പാതിക്കുന്ന ഒരു ആധികാരികഗ്രന്ഥം നമുക്ക് കഴിഞ്ഞ തലമുറകളിൽ നിന്ന് ലഭിക്കാതിരിക്കെ ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അറിവുകൾ മാത്രമാണ് ഇന്നത്തെ കളരികളുടെ നിലനില്പിന്ന് അധാരം.ഈ കല...

എന്താണ് കളരിപ്പയറ്റ്

Image
ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ ദൈന്യംദിന പരിശീലനം കൊണ്ട് ശാരീരികാരോഗ്യപുഷ്ടി മാത്രമല്ല ഉത്തമമായ ഒരായോധന മുറയിൽ വൈദഗ്ദ്യം കൂടി ആർജ്ജിക്കവാനുതകുന്നതും ആത്മരക്ഷയ്ക്കും ഒരുപോലെ അനുപേക്ഷണിയമായി തീരുന്നതും കേരളത്തിന്റെ തനതായ(എന്ന് പറയുന്നു) ആയോധന സമ്പ്രദായമെന്നഭിമാനിക്കാവുന്നതുമായ ഒരു കായിക കലയാണ് കളരിപ്പയറ്റ്. ചിരപുരാതനവും കാലോചിതവുമായ ഒരു സ്വയരക്ഷാ മാർഗ്ഗമാണിത്. ശരീരത്തെ ആയുധമാക്കിയും ബോധമണ്ഡലത്തെ സംശുദ്ധമാക്കിയും അഭ്യസിക്കുന്ന ഈ വിദ്യയിൽ സ്വയരക്ഷാമാർഗ്ഗം രണ്ട് വിധത്തിലാണ് പഠിപ്പിക്കുന്നത്. 1. കായികഭ്യാസത്തിൽ കൂടി മാനസിക പരിവർത്തനം: അതായത് അച്ചടക്കം,ക്ഷമ, ദയ, സഹജീവികളോടുള്ള ബഹുമാനം. 2. മാനസിക പരിവർത്തനത്തിലൂടെ ആത്മീയകത്തിലേക്കുള്ള വഴി: അതായത് ജീവിതം പൂർണ്ണമായി ദൈവത്തിൽ അർപ്പിച്ച് കൊണ്ടുള്ള ജീവിതം.ഇതാണ് കായികഭ്യാസത്തിന്റെ അടിത്തറ. ശരീരത്തിന്റെ സ്വാധീനത, കാലുകളുടെ വേഗത, കണ്ണുകളുടെ സൂക്ഷ്മത, കൈകളുടെ ലാഘവം ഇത്തരത്തിലുള്ള ശാരീരിക സിദ്ധികൾ സ്വയത്തമാക്കുന്നതിന്ന് വേണ്ടി പ്രതിഭാശാലികളായ ആചാര്യന്മാർ ആവിശ്കകരിച്ച അതുല്ല്യമായ അഭ്യാസ പദ്ധതിയാണ് കളരിപ്പയറ്റ്. ഇത് അച്ചടക്കത്ത...