കളരിവിദ്യയിലെ കാൽപ്പയറ്റുകൾ


 എത്ര ചടുല വേഗതയിലുള്ള ചലനങ്ങളിലും ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതെ ഒരു ചുവടിൽ നിന്ന് മറ്റൊരു ചുവടിലേക്ക് നീങ്ങാനും, ഏത് നീക്കത്തിന്നും ചാട്ടത്തിന്നു ശേഷവും ചുവടുറപ്പ് നഷ്ടപ്പെടാതെ പുതിയ നിലകൾ കൈകൊള്ളാനും സാധിക്കാൻ കാലുകളുടെ പ്രാധാന്യം വളരെ വിലപ്പെട്ട താണ്. കാലുകളാണ് മനുഷ്യശരീര ത്തിന്റെ ആധാരം. അതിനാൽ കളരിപ്പയറ്റിൽ കാലുകൾക്ക് പ്രത്യകമായി തന്നെ ചില അഭ്യാസങ്ങൾ ഉണ്ട്. വെറും കൈകൾ കൊണ്ട് ശത്രുവിനെ ഏതല്ലാം വിധത്തിൽ എതിർക്കാൻ കഴിയുമോ അതെ പ്രകാരത്തി ൽ കാലുകൾ കൊണ്ട് എതിർക്കുവാൻ കഴിവുണ്ടാക്കുന്ന വിധത്തിലുള്ള പരിശീലന ങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

  കാലുകൾ കൊണ്ട് അടിക്കുവാനും തടുക്കു വാനും എതിരാളിയെ മറ്റ് വിധത്തിൽ വീഴ്ത്തുവാനും ഒക്കെ കഴിവുണ്ടാക്കുന്ന പരിശീലനമാണിത്. കാലുകൾ പൊക്കി കൊണ്ട് അഭ്യാസങ്ങൾ ചെയ്യുമ്പോഴും ചുവടുകൾക്കുള്ള ബലം ഇത്തിരിപോലും നഷ്ടപ്പെടാതെ കാൽ  താഴ്ത്തി വെക്കുമ്പോ യെക്കും കൃത്യമായ ചുവടുകളിൽ നിലയുറ പ്പിക്കുവാൻ സാധിക്കുന്നു. കാൽ പയറ്റിലെ നിരന്തരമായ പരിശീലനമാണ് കാലുകൾക്ക് ഈ നേട്ടം കൈവരിക്കുവാൻ സാധിക്കുന്നത്. മാത്രമല്ല, കാലുകളുടെ സ്ഥിതിമാറ്റം കൊണ്ട് തന്നെ കുത്തുകൾ, വെട്ടുകൾ, അടികൾ മുതലായ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിവുണ്ടാകും. കളരികളിൽ അനേകം കാൽ അഭ്യാസങ്ങൾ ഉണ്ടങ്കിലും അത്യാവശത്തിനുള്ളത് മാത്രമേ പഠിപ്പിക്കുന്നത് കാണുന്നുള്ളൂ.

 കൂടുതൽ അറിവിനായി കാത്തിരിക്കുക

Comments