വിവിധ തരം ചുവടുകൾ
ആക്കച്ചുവടും നീക്കച്ചുവടും എന്ന നിലയിൽ ചുവടുകളെ കളരിപ്പയറ്റിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു.
ആക്കച്ചുവട് :-
കളരിപ്പയറ്റിൽ കാലുകൾ നിയമാനുസരണം ഉറപ്പിച്ചു നിലകൊള്ളുന്ന രീതിയെയാണ് ആക്കച്ചുവട് എന്ന് പറയുന്നത്.
നീക്കച്ചുവട് :-
അഭ്യാസ നിയമപ്രകാരം ഒരു ചാട്ടത്തിന്നോ, ഒഴിവിനോ മറ്റോ വേണ്ടി ഒരുങ്ങി നിൽക്കുന്നതിനെയാണ് നീക്കച്ചുവട് എന്ന് പറയുന്നത്.
ചുവടുകൾ വയ്ക്കുമ്പോളുണ്ടാകുന്ന ആക്യതി, ചുവടുകൾ തമ്മിലുള്ള അകലം എന്നിവയെ ആധാരമാക്കി ഈ രണ്ട് വിഭാഗം ചുവടുകളെ വീണ്ടും പലവിധം വിഭജിച്ചിറ്റുണ്ട്.
a. വട്ടച്ചുവട്
b. അറപച്ചുവട്
c. നീട്ടക്കാൽ ചുവട്
d. കോൺകാൽ ചുവട്
e. ഒറ്റക്കാൽ ചുവട്
f. കെട്ടിനിൽപ് ചുവട്
g. അസമകാൽ ചുവട്
h. തെറ്റുകാൽ ചുവട്
i. പിണക്കച്ചുവട്
j. പകരിച്ചുവട്
a- വട്ടച്ചുവട്:
പാദങ്ങള്‍ രണ്ടും തമ്മില്‍ പാദം മുതല്‍ മുട്ട് വരെയുള്ള അകലത്തില്‍ വച്ച് നട്ടെല്ല് നിവര്‍ത്തി സ്വല്‍പ്പം മുന്നോട്ടാഞ്ഞു തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈപ്പത്തിയും കൈ തണ്ടയും ചേര്‍ത്തു വെച്ച് കാല്‍മുട്ട് മടക്കി കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമര്‍ന്ന് നില്‍ക്കുക.ഇതിനെ ഒത്തടിച്ചുവട് എന്നും പറയും.
b- അറപ്പച്ചുവട്:
കാല്‍പാദങ്ങള്‍ രണ്ടും ഒരടി അകലത്തില്‍ വെച്ച് നട്ടെല്ല് ഉയര്‍ത്തി ശരീരം നിവര്‍ത്തി തല ഉയര്‍ത്തി മുന്നോട്ട് നോക്കി കൈ രണ്ടും മാറിന് ചേര്‍ത്ത് വെച്ച് കാല്‍മുട്ടും ഊരയും സമം വരുന്ന നിലയില്‍ അമരുക.
c- നീട്ടക്കാല്‍ ചുവട്:
ഒരുകാല്‍ പിന്നിലേക്ക് ഇറക്കി വെച്ച് അടുത്ത കാല്‍ മുട്ടുമടക്കി ശരീരം നിവര്‍ത്തി മുന്നോട്ട് നോക്കി കൈ മാറത്ത് ചേര്‍ത്തു നില്‍ക്കുക.
d- കോണ്‍കാല്‍ ചുവട്:
ഒരുകാല്‍ മുന്നിലും അടുത്ത കാല്‍ പിന്നിലേക്ക് മൂന് ചാണ്‍ ഇറക്കിവെച്ച് (പിന്നിലെ കാല്‍ പാദം വലത്തോട്ട് ചെരിച്ച് വെച്ചും,ഇടത്തെ കാല്‍ പാദം സ്വല്‍പ്പം ഇടത്തോട്ടു ചെരിച്ച് വെച്ചും ആയിരിക്കണം)വട്ടച്ചുവടില്‍ അമര്‍ന്ന് ഒരു കൈ മാറിനും അടുത്ത കൈ ശിരസിന്നു മീതെ തടവായും വെക്കണം.
e- ഒറ്റക്കാല്‍ ചുവട്:
ഒരു കാല്‍ അല്പ്പം മുന്നോട്ട് മടക്കി നിന്നുകൊണ്ട് അടുത്തകാല്‍ മുട്ട് മടക്കി പൊക്കി കാല്‍ വെള്ള മുന്നില്‍ കാണും വിധം പിടിച്ച് കൈ രണ്ടും മാറത്ത് കത്രിക തടവില്‍ വെച്ച് മുന്നോട്ട് നോക്കി നില്‍ക്കുക.
f- കെട്ടിന്‍ല്‍പ്പ് ചുവട്:
ഒരുകാല്‍ മുന്നില്‍വെച്ച് അടുത്തകാല്‍ മുട്ട് മുന്നില്‍ വെച്ച കാലിന്റെ ഉപ്പൂറ്റിക്ക് തൊടുന്ന നിലയില്‍ വെച്ച് രണ്ട് കയ്യും ഊരക്ക് കൊടുത്ത് ശരീരം നിവര്‍ത്തി നില്‍ക്കുക.
7- പിണക്ക ചുവട്
8- തെറ്റുകാല്‍ ചുവട്
9- അസമക്കാല്‍ ചുവട്
10- പകരി ചുവട്
നീക്കച്ചുവടുകള്‍ക്ക് കൃത്യമായ അളവുകളുണ്ടായിരിക്കുകയില്ല.ആവശ്യാനുസരണം വ്യത്യാസപ്പെടുന്നതാണ്.
എനിയും വ്യത്യസ്ഥ രീതികളിലുള്ള അനേകം ചുവടുകള്‍ ഉണ്ട്.
(കൂടുതൽ അറിവിനായി കാത്തിരിക്കുക)

Comments
Post a Comment