വിവിധതരം വടിവുകൾ
1. ഗജവടിവ് :-
ഗജം എന്നാൽ ആന.ആനയുടെ നില. ആൾകൂട്ടത്തിൽ നുയഞ്ഞ് കയറാനും ശത്രുവിനോട് ഏറ്റ്നിൽക്കാന്നും പ്രാപ്തമാക്കുന്നു. ഈ നിലയിലുറപ്പിച്ചാൽ ആനയുടെ കരുത്ത്. നിന്ന നിൽപിൽനിന്നും അനങ്ങാൻ പ്രയാസം. ഈ നിലയിൽ ശത്രുവിനെ മർമ്മമേൽപ്പിച്ചാൽ ഗുരുതരം. ആനപ്പാച്ചൽ, ആനച്ചടക്കം മുതലായവ ഇതിലെ പ്രധാന പ്രയോഗങ്ങൾ.
2. കുക്കുടവടിവ് :-
കുക്കുടം എന്നാൽ കോഴി.കോഴി നില. കോഴിപ്പോര് കണ്ടവർക്ക് ഇതിന്റെ തീവ്രത മനസ്സിലാകും. മേൽപോട്ട് പറന്നുയർന്ന് കാലുകൾ കൊണ്ടും ചിറകുകൾ കൊണ്ടും തറയിൽ നിന്ന് കൊക്ക് കൊണ്ടും അക്രമിക്കുന്നത് നമ്മൾ കാണാറുണ്ട്.ഇത് അവലംഭിച്ച് ആണ് കുക്കുടവടിവിലെ പ്രയോഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുക്കുട ചുവട് ഇതിന്റെ ഒരു ഭാഗമാണ്.
3. മാർജാരവടിവ് :-
മാർജാരം എന്നാൽ പൂച്ച. പൂച്ച നില. പൂച്ചയും പാമ്പും തമ്മിൽ നേർക്ക് നേർ വന്നാൽ പാമ്പിന്റെ എല്ലാ അക്രമണങ്ങ ളെയും പൂച്ച നേരിടുന്നത് കണ്ടവരായിരിക്കും നമ്മൾ. എത്ര മനോഹര മാണ് ആ രംഗം. മാർജാര വടിവിലെ പ്രയോഗങ്ങളും അങ്ങനെ തന്നെ.
4. അശ്വവടിവ് :-
അശ്വം എന്നാൽ കുതിര. കുതിരയുക നില.
അശ്വവടിവിൽ കൊടും പ്രയോഗങ്ങളാണ്.
കുതിര ചാട്ടം, ഒടുക്ക കൈ എന്നിവ മാരകമാണ്. മാറ്റമില്ല എന്ന് പറയാം.
5. വാനരവടിവ് :-
വാനരൻ എന്നാൽ കുരങ്ങ്. കുരങ്ങിന്റെ നില, പ്രയോഗം. ശത്രുവിന്റെ ആക്രമണത്തി
നെതിരാക്രമണത്തിന് ഒരു പാട് പഴുതുകൾ ഇതിലുണ്ട്. വാനര ചുവട് പ്രത്യേകമായി തന്നെ പഠിപ്പിക്കുന്നുണ്ട്.
6. സിംഹവടിവ് :-
ഇത് സിംഹത്തിനെ അനുകരിച്ച് രൂപപ്പെടു ത്തിയ നിലയാണ്.ഈ നിലയിൽ ചില പ്രത്യേക പ്രയോഗങ്ങൾ ഉണ്ട്. ഈ പ്രയോഗ ത്തിൽ മരണസാധ്യത കൂടുതൽ. സിംഹചടക്കം, സിംഹ പാച്ചൽ എന്നിവ ഇതിലെ പ്രയോഗങ്ങളാണ്.
7. ശലഭ വടിവ് :-
ശലഭം എന്നാൽ തേൾ.തേൾ നില.ഈ നിലയിൽ ചില പ്രധാന പ്രയോഗങ്ങൾ അടങ്ങിയിരിക്കുന്നു. കൈയ്യും കാലും വായും പ്രധാന ഭാഗങ്ങൾ.
8. സർപ്പവടിവ് :-
സർപ്പം എന്നാൽ നാഗം, പാമ്പ്. പാമ്പിന്റെ നില, പ്രവർത്തി.ഇത് നാഗത്തിനെ അനുകരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിലെ ചില പ്രയോഗത്തിലൂടെ നമ്മൾക്ക് ശത്രുവിനെ മാരകമായി ക്ഷതമേൽപ്പിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്നു. നാഗ ചുവട് ചില കളരികളിൽ പഠിപ്പിക്കുന്നുണ്ട്
9. വരാഹവടിവ് :-
വരാഹം എന്നാൽ പന്നി. പന്നിയുടെ നില, പ്രയോഗം. പന്നി വാഴത്തോട്ടത്തിൽ കഴറിയത് പോലെ എന്നൊരു ചൊല്ലുണ്ട്. പന്നിച്ചടക്കം, പന്നിപ്പാച്ചിൽ ഇതിലെ പ്രധാന പ്രയോഗ ചുവടുകൾ.
10. വ്യാഘ്രവടിവ് :-
വ്യാഘ്രം എന്നാൽ പുലി. പുലിയുടെ നില, ചാട്ടം, പ്രയോഗം. പുലിയുടെ പ്രയോഗങ്ങൾ അവലംഭിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിയിരി ക്കുന്നു.
11. മത്സൃവടിവ് :-
ശത്രുവിന്റെ ഉള്ളിലേക്ക് നുയഞ്ഞ് കയറാനും, അടുത്ത് പ്രയോഗങ്ങൾ നടത്താന്നും ഈ നില ഉപകരിക്കുന്നു.
12. അജവടിവ് :-
അജം എന്നാൽ ആട്.
13. ഗരുഡവടിവ് :-
ഗരുഡം എന്നാൽ പരുന്ത്.
14. ഹംസവടിവ് :-
ഹംസം എന്നാൽ അരയണ്ണം.
15. മയൂരവടിവ് :-
മയൂരം എന്നാൽ മയിൽ.
16. മകരവടിവ് :-

Comments
Post a Comment