വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍

1.വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
2. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാവുന്നു.
3.ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു.
4.രക്തസമ്മര്‍ദ്ധം കുറയുന്നു.
5.ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
6.എല്ലിന്റെ ഷോശീകരണം (ബലക്ഷയം)തടയുന്നു,വളര്‍ച്ച കൂടുന്നു.
7.പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിദേയമാകുന്നു.
8.കൊളസ്ട്രോള്‍ കുറയുന്നു.
9.ഹാര്‍ട്ട് അറ്റാക്ക് തടയുന്നു.
10.കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു.
11.ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു.
12.ശക്തിയും ഊര്‍ജ്ജസ്വലതയും കൂടുന്നു.
13.ശരീരത്തിന്റെ ബലം സന്തുലിതമാകുന്നു.
14.സുഖമായ ഉറക്കം ലഭിക്കുന്നു.
15.ശരീര സന്ധികള്‍ക്കും കശേരുക്കള്‍കും പേശീനാഡികള്‍ക്കും കൂടുതല്‍ ആയാസവും ബലവും സുഖവും കിട്ടുന്നു.
16.ശരീരത്തിന്നും മനസ്സിന്നും സുഖം കിട്ടുന്നു.
17.മറവി രോഗം കുറയ്ക്കുന്നു.
18.പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയുംചെയ്യുന്നു.
19.നിത്യജീവിതത്തില്‍ പ്രസരിപ്പും പ്രസന്നതയും കൂടുന്നു.

കൗമാരക്കാർക്ക് :-

  പേശീപുഷ്ട്ടിയും ദൃഢതയും ഉണ്ടാകുന്നു. ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് കുറയ്ക്കുന്നു. എല്ലിന്ന് ബലം കൂടുന്നത് കൊണ്ട് പിന്നീടുള്ള ജീവിതത്തില്‍ ഉപകാരപ്പെടുന്നു. രക്തസമ്മര്‍ദ്ദത്തിലുള്ള ക്രമീകരണം.

രോഗികള്‍ക്ക് :-

  വാതരോഗികള്‍ക്കും വികലാംഗര്‍ക്കും ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ശരീരത്തിലെ ഗ്ലൂകോസ് നിയന്ത്രിതമാവുക യും ചെയ്യുന്നു.

ആന്തരിക ഗുണങ്ങള്‍ :-

1.ഹൃദയത്തിലെ അറകള്‍ വികസിക്കും.
2.ഹാര്‍ട്ടിലെ മസിലിന്ന് ശക്തി കൂടും.
3.ബീറ്റ് ശക്തിയാകും.
4.രക്തചംക്രമണം നന്നായി നടക്കും.
5.ഹാര്‍ട്ട് റേറ്റ് കുറയും.
6.വ്യായാമം ചെയ്യുന്നവര്‍ക്ക് ചെയ്യാത്തവരെ ക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരിക്കും രക്തചംക്രമനം.
7.രക്ത കുഴലുകള്‍ക്ക് ഇലാസ്തികത കൂടും.
8.രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയും.
9.ഹൈപ്പര്‍ ടെന്ഷന്‍ കുറയും.

ശ്വാസകോശത്തിന്ന് :-

  ഇതിന്റെ പ്രവര്‍ത്തനശേഷി കൂട്ടുന്നു, ഓക്സിജന്‍ വിതരണം കൂടും, കൂടുതല്‍ അദ്ധ്വാനിക്കാന്‍ സാധികും,കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശരീരത്തില്‍നിന്ന് ഒഴിവാകും, കൂടുതല്‍ അനറോബിക്ക് വ്യായാമം
ചെയ്യാന്‍ കഴിയും.

മസിലുകള്‍ക്കും എല്ലുകള്‍ക്കും :-

  എല്ലിന്ന് നല്ല ശക്തിയും ഉറപ്പും ഉണ്ടാകുന്നു. വഴക്കവും ഇലാസ്തികതയും കിട്ടുന്നു. മസിലിന്ന് വലിപ്പം കൂടും. മസിലിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകും. മസിലിന്ന് കഴിവും ശേഷിയും കൂടും. ടെന്‍റനും ലിഗ് മെന്റിനും കൂടുതല്‍ ശക്തികിട്ടും.

ദഹന പ്രക്രിയ :-

  ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയുന്നു. പോഷണം ലഭിക്കുന്നു. ശരീര ത്തിന്റെ തൂക്കം കുറയുന്നു. ഇടയ്കിടെ ഭക്ഷണം കഴിക്കുന്ന പ്രവണത കുറഞ്ഞു ആവശ്യത്തിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടിയാല്‍ കൂടുതല്‍ വ്യായാമം ആവശ്യമാണ്.

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)