ദോജോ എന്താണ്


കരാത്തെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് ദോജോ എന്ന് പറയുന്നത്. ജപ്പാനീസ് ഭാഷയിൽ ഇതിന്റെ അർത്ഥം അനുഷ്ഠാന തങ്ങൾക്കായുള്ള വിശുദ്ധസ്ഥലം എന്നാണ്. എല്ലാ ദോജോവും വൃത്തിയുള്ളതായിരിക്കും. വെളിച്ചവും വായുസഞ്ചാരവും കൂടുതൽ കിട്ടുന്ന തരത്തിലായിരിക്കും ഇതിന്റെ നിർമ്മാണം. തറ നിരപ്പാർണതും മിനുസമു ള്ളതുമായിരിക്കണം. മിനുസമുള്ള മരപ്പലക പാകിയാണ് സാധാരണ ചെയ്യുന്നത്. ഇപ്പോൾ പല ദോജോകളും റബ്ബർ മാറ്റുകളും ഉപയോഗിക്കുന്നുണ്ട്.

  പരിശീലന സ്ഥലത്തിനെ വിദ്യാർത്ഥികൾ ബഹുമാനത്തോടെയാണ് കാണുന്നത്.പാദ രക്ഷകൾ പുറത്ത് അയിച്ച് വെച്ചതിന്ന് ശേഷമാണ് ഉള്ളിൽ പ്രവേശിക്കുക. അതെ പോലെ ദോജോവിന്റെ കവാടത്തിൽ വെച്ച് വണങ്ങിയതിന്ന് ശേഷമാണ് അകത്ത് പ്രവേശിക്കുന്നത്.ദോജോവിൽ മുതിർന്ന ഗ്രേഡിലുള്ളവർ ഉണ്ടങ്കിൽ അവരേയും വണങ്ങുന്നു. ആരുമില്ലങ്കിൽ മാസ്റ്ററെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് വണങ്ങുന്നു.പല രീതിയിലാണ് വണങ്ങുന്നത്.ചിലർ തല താഴ്ത്തി ചെയ്യുമ്പോൾ മറ്റു ചിലർ മുട്ട്കുത്തി ചെയ്യുന്നു.

  ശബ്ദമുയർത്തി സംസാരിക്കുക, സഹപാഠി കളോട് അപമര്യാദയായി പെരുമാറുക, ചിരിക്കുക, തമാശയാക്കുക ഇത് പോലോത്ത കാര്യങ്ങൾ ദോജോകളിൽ അനുവദനീയമല്ല. മാസ്റ്ററെ ഗുരുവായി കാണേണ്ടതും അയാൾ നൽകുന്ന നിർദേശ ങ്ങൾ അനുസരിക്കേണ്ടതുമാകുന്നു. മാസ്റ്ററോട് സംസാരിക്കാൻ ഉണ്ടങ്കിൽ റെയ് ചെയ്തതിന്ന് ശേഷമാണ് പറയേണ്ടത്. വിദ്യാർത്ഥികൾ ദോജോവിലെത്തി ഡ്രസ്സ് ഇട്ടതിന്ന് ശേഷം വെറുതെ നിൽക്കാതെ പാഠഭാഗങ്ങൾ പരിശീലിക്കുകയാണ് പതിവ്.

  മാസ്റ്റർ ക്ലാസ്സ് എടുക്കുവാൻ തുടങ്ങുമ്പോൾ വിദ്യാർത്ഥികൾ ഗ്രേഡ് അനുസരിച്ചാണ് നിൽക്കേണ്ടത്. സീനിയർ കുട്ടികൾ മുന്നിലും ജൂനിയർ കുട്ടികൾ പിന്നിലുമായിട്ടാണ് നിൽക്കേണ്ടത്. ശരീരത്തെ പാകപ്പെടുത്തു വാനും വഴക്കമുള്ളതാക്കാനും ഉള്ള വ്യായാമങ്ങൾ ആണ് ആദ്യം ചെയ്യുന്നത്. പിന്നീട് സിലബസ് അനുസരിച്ചുള്ള പാഠഭാഗ ങ്ങളും. ക്ലാസ്സ് കഴിഞ്ഞാൽ തുടങ്ങിയത് പോലെ റെയ് ചെയ്ത് അവസാനിപ്പിക്കുന്നു. കരാത്തെ ഡ്രസ്സ് പല കളറിലുമുള്ളത് വിവിധ ശൈലികളിൽ ഉപയോഗിക്കുന്നുണ്ട്.
 


Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)