കുങ്ങ് ഫു

 
ചൈനയുടെ ഒരു പരമ്പരാഗത ആയോധന കലയാണ് കുങ്-ഫു. കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏക ദേശം 1500 വർഷങ്ങൾക്കു മുൻപ്  ബോധി ധർമ്മൻ (ഇയാള്‍ ഒരു ലോക സഞ്ചാരി ആയിരുന്നു) എന്ന ഇന്ത്യന്‍ ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേ ശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനം എന്നിവക്കുപുറമെ ആയോധന കല കളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈന യുടെ ദേശീയ കലയായ കങ് ഫു വികസി ച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു. താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കുങ്‌ഫു എന്നു വിളിക്കപ്പെട്ടു.ഇത് അവിടെ പ്രധാനമായും പഠിപ്പിക്കുന്നത് ബുദ്ധമത ക്ഷേത്രങ്ങളിലാണ്.

   കുങ് -ഫു എന്നത് ചൈനയിലെ ആയോധന കലകളില്‍ പ്രഥമസ്ഥാനത്തുള്ള ഒരു വാക്കായി പൊതുവില്‍ അംഗീകരിക്ക പ്പെട്ടിട്ടുണ്ട്.കുങ് ഫു എന്ന വാക്കിലുള്ള കുങ് ഒരു നിശ്ചിത തുറയിലെ തികവിനെ കണ ക്കാക്കുന്നു.ഒരു അഭ്യാസി കൈവരിച്ച ഉയര്‍ ന്ന പദവിയുടെ അംഗീകാരമായി ഇത് പരിഗ ണിക്കുന്നു.പ്രമുഖരാല്‍ അംഗീകരിക്കപ്പെട്ട തും പലര്‍ക്കും സാധിക്കാത്തതുമായ ഉയര്‍ച്ച യെ കുങ് എന്ന വാക്ക് സൂചിപ്പിക്കുന്നുണ്ട്.

       ഒരു വ്യക്തി ആയോധനകലയെ മറ്റുള്ള വരിലൂടെ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്ത് തനിക്ക് ഉയര്‍ച്ചയും അംഗീകാരവും കീര്‍ത്തിയും ഉണ്ടാക്കുന്ന സ്ഥിതിയെ കുങ് എന്ന്‍ പറയുന്നുണ്ട്.ഉയര്‍ച്ചയുടെ ഒരു പടി മുന്നോട്ട് കേറുന്ന അവസ്ഥക്ക് കുങ്ഗോ എന്നാണ് പറയുന്നത്.

        ഫു എന്ന വാക്കിന്ന് ആയോധനകല പഠിച്ച് ഒരു ഉയര്‍ന്ന നിലയില്‍ എത്തിയവര്‍ എന്നാണ് ചൈനീസ് ഭാഷാര്‍ത്ഥം. കുങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കുങ്‌ ഫുവും തെക്കൻ ഷാവോലിൻ കുങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കുങ് ഫുവിനെ ബാഹൃം, ആന്തരികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു എങ്കിൽ തെക്കൻ ശൈലി ശക്തമായ കൈ പ്രയോഗ ങ്ങളിൽ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ വടക്കൻ ചവിട്ടും തെക്കൻ ഇടിയും  എന്ന ശൈലി  പ്രയോഗം തന്നെയുണ്ട്. പൊതുവെ വടക്കൻ ഷവൊലിൻ ശൈലിയി ൽ കാൽ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാൽ തെക്കൻ ശൈലിയിൽ ആകട്ടെ കൈ പ്രയോഗങ്ങൾ ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്തിരുന്നാലും തയിക്കാണ്ടൊ, കിക്ക് ബോക്സിങ്, കരാട്ടെ തുടങ്ങിയ അയോധന കലകളിലെ കാൽപ്രയോഗങ്ങളിലും വ്യത്യസ്ഥതയുള്ളതും വിവിധ രീതിയിൽ ചെയ്യുന്നതുമായ അമൂല്യങ്ങളായ വളരെ യധികം കാൽപ്രയോഗങ്ങൾ തെക്കൻ ശൈലിയിലുണ്ട് എന്നത് പ്രതേൃകം എടുത്ത് പറയേണ്ട പ്രത്യേകതയാണ്. അതുപോലെ തന്നെ വടക്കൻ ഷവൊലിൻ ശൈലിയിലെ ബലവത്തായ സമതുലനത്തെ (ബാലൻസിനെ) കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്.

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)