ബെൽറ്റ് രീതി
വിദ്യയിൽ കഴിവുള്ളവരെയും മികവുറ്റവരെ യും കൂടുതൽ കാര്യങ്ങൾ ഗ്രഹിച്ചവരെയും തിരിച്ചറിയാൻ വേണ്ടിയും അവരുടെ കഴിവു കൾക്ക് അംഗീകാരം കൊടുക്കുക എന്ന നിലയിലുമാണ് ബെൽറ്റ് കൊടുക്കുന്ന രീതി കരാത്തെയിൽ നടപ്പാക്കി തുടങ്ങിയത്.ഈ രീതി ജൂഡോവിൽ നിന്നാണ് കടമെടുക്കുന്നത്.
1924ൽ ഫുനാകോശിയാണ് കരാത്തെയിൽ ആദ്യമായി ബ്ലാക്ക് ബെൽറ്റ് കൊടുക്കുന്നത്. ബ്ലാക്ക് ബെൽറ്റുകളെ ഡാൻ എന്നും അതിന്ന് താഴെയുള്ള കളർ ബെൽറ്റുകളെ ക്യൂ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ക്യൂ ഘടന പത്തിൽ നിന്നും താഴോട്ട് അവരോഹന ക്രമത്തിൽ ഒന്നിൽ അവസാ നിക്കുന്നു. എന്നാൽ ഡാൻ അതായത് ബ്ലാക്ക് ഒന്നിൽ തുടങ്ങി ആരോഹന ക്രമത്തിൽ പത്തിൽ അവസാനിക്കുക യാണ് ചെയ്യുന്നത്.ബ്ലാക്ക് പത്ത് കിട്ടിയാൽ പിന്നെ റെഡ് ആണ്.കരാത്തെയിലെ അവസാനത്തെ ബെൽറ്റ് ആണ് റെഡ്. സാധാരണ ബ്ലാക്ക് ഫസ്റ്റ് കിട്ടുവാൻ മൂന് വർഷത്തെ പ്രാക്ടീസ് ആണ് വേണ്ടത്. എന്ന് പറഞ്ഞാൽ ഒരു നല്ല വിദ്യാർത്ഥിക്ക് മൂന്ന് കൊല്ലത്തെ നിരന്തര പ്രയത്നം കൊണ്ട് ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് കരസ്ഥമാക്കുവാൻ സാധിക്കും.
ബ്രൗൺ ബെൽറ്റിൽ മൂന്ന് ക്യൂ ഉണ്ട്. പർപ്പിൾ കഴിഞ്ഞാൽ കിട്ടുന്നത് ബ്രൗൺ തേർഡ് ആണ്. പിന്നീട് രണ്ട്, അവസാനം ഫസ്റ്റ് കിട്ടുന്നു.വെള്ള നിറത്തിൽ നിന്നാണ് ബെൽറ്റ് തുടങ്ങുന്നത്.തുടർന്ന് മഞ്ഞ, ഓറഞ്ച്, ഗ്രീൻ, ബ്ലൂ, പർപ്പിൾ, ബ്രൗൺ, ബ്ലാക്ക് എന്നീ ക്രമത്തിലാണ് ബെൽറ്റുകൾ കൊടുക്കുന്നത്.വിവിധ ശൈലികളിൽ കൊടുക്കുന്ന ബെൽറ്റിന്റെ കളറുകൾക്ക് വ്യത്യാസം ഉണ്ടായിരിക്കും. എന്നാൽ ബ്രൗൺ ബെൽറ്റ് ബ്ലാക്കിന്ന് താഴെയായി പൊതുവെ അംഗീകരിക്കപ്പെട്ടിറ്റുണ്ട്.
മുന്ന് മാസം മുതൽ ആറ് മാസം വരെയാണ് ഓരോ ബെൽറ്റും ലഭിക്കാനുള്ള പരിശീലന കാലാവധി.ടെസ്റ്റ് നടത്തിയാണ് കരാത്തെയിൽ സ്ഥാനകയറ്റവും ബെൽറ്റും കൊടുത്ത് വരുന്നത്. ഓരോ ടെസ്റ്റിന്നും ഒരു നിശ്ചിത സിലബസ് വിദ്യാർത്ഥികൾ പഠിച്ചിരിക്കണം. ടെസ്റ്റിൽ ചിലപ്പോൾ പ്രോത്സാഹനത്തിന്റെ ഭാഗമായി നിലവാരം പുലർത്തുന്നവരെ ഡബിൾ പ്രമോഷനും നൽകാറുണ്ട്.
ഒരു പഠിതാവിന്റെ കായികക്ഷമത, പ്രതി പ്രവർത്തന വേഗത, യുക്തി, ക്ഷമാശീലം എന്നിവയൊക്കെ ടെസ്റ്റിൽ പരീക്ഷിക്കപ്പെ ടുന്നു. ചില ഡോജോകളിൽ കരാത്തെയെ കുറിച്ച് പൊതുവിജ്ഞാനം നേടിയിറ്റുണ്ടോ എന്നറിയാനായി എഴുത്തുപരീക്ഷകളും നടത്താറുണ്ട്. ഗ്രേഡിങ്ങിനിരിക്കേണ്ട ഒരാൾ പഠനം പൂർത്തികരിച്ചതായി മാസ്റ്റർക്ക് ബോധ്യപ്പെട്ടാൽ അയാൾക്ക് ടെസ്റ്റ് ഡേറ്റ് കൊടുക്കുന്നു. കരാത്തയിൽ സാമാന്യം ജ്ഞാനം നേടിയ ആളായാണ് ബ്ലാക്ക് ബെൽറ്റ് കാരനെ കണക്കാക്കുന്നത്.
1902 ൽ ആണ് കരാത്തയിൽ ലൈസൻസ് സംവിധാനവും സ്ഥാനമാനങ്ങളും നിലവിൽ വരുന്നത്.ഈ വർഷം തന്നെയാണ് ഹാൻഷി, ക്യോഷി എനീ രണ്ട് സ്ഥാന നാമങ്ങൾ ഉൾപ്പെടുത്തുന്നത്. മൂനാം ഡാൻ മുതലാണ് ഒരാൾ മാസ്റ്ററാ കുന്നത്. അയാളെ സെൻസി എന്നാണ് വിളിക്കുക. അഞ്ചും ആറും ഡാൻ നേടുന്ന വ്യക്തികളെ ഷിഹാൻ എന്ന് വിളിക്കുന്നു. റെൻഷി എന്ന പദവി നൽകി ഇവരെ ആദരിക്കുന്നു. അതിന്റെ മീതെയുള്ളവരെ ക്യോഷി എന്ന പദവി നൽകി ആദരിക്കുന്നു.
ഒരു നല്ല ശൈലിയിൽ ബ്ലാക്ക് ബെൽറ്റ് നേടുവാൻ കഠിന പ്രയത്നവും വർഷങ്ങളുടെ കാത്തിരിപ്പും വേണമെന്നുള്ളത് കൊണ്ട് അത് കുറുക്ക് വഴിയിലൂടെ നേടുക എന്നുള്ളത് ഇന്ന് ഏറിവരുകയാണ്.അത് മുന്നിൽ കണ്ട് കൊണ്ട് മാസ്റ്റർമാരും സംഘടനകളും വാണിജ്യവത്കരണം നടത്തിവരുകയാണ്.
കരാട്ടെ ബെൽറ്റ് അത് ഏതുമാകട്ടെ, ആ ബെൽറ്റ് നൽകപ്പെടുന്നത് നിങ്ങൾ ആ സമയത്തു (ടെസ്റ്റ് സമയത്തു) കാഴ്ച വയ്ക്കുന്ന "കരാട്ടെയിൽ നിങ്ങൾ പ്രാക്ടീസ് ചെയ്ത പെർഫമൻസ് അല്ലങ്കിൽ നിലവാരം അടിസ്ഥാനമാക്കിയാണ്.
കരാട്ടെ ബെൽറ്റ് ഈസ് "ഡൈനാമിക്" നോട്ട് "സ്റ്റാറ്റിക് " അത് നിങ്ങൾ പരിഗണിക്കപ്പെടുന്ന സമയത്തെ നിങ്ങളുടെ കരാട്ടെ നിലവാരത്തെ പ്രതിനിധാനം ചെയ്യുന്നതാവണം...നമ്മളോരോരുത്തരുടേയും ബെൽറ്റ് നമ്മുടെ കരാട്ടെ നിലവാരത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന് വിശദമായി പരിശോധി ക്കുക.. അല്ലെങ്കിൽ അതിനായി വിയർപ്പൊഴുക്കുക.

Yes u r right
ReplyDelete