കായികാഭ്യാസം ഇസ്ലാമിൽ
കളിയും വിനോദവും അത്യാവശ്യമാണ്. വിവേകമുള്ള മനുഷ്യര്‍ അത് തിരിച്ചറിയുന്നു. ജീവിതത്തിന്റെ സകലവിധ ടെന്‍ഷനുകളില്‍ നിന്നും മനസ്സിനേയും ശരീരത്തെയും ഒരു പരിധിവരെ അത് മുക്തമാക്കും.വ്യക്തി പ്രധാന്യങ്ങളുടെ ഉറക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സര വേദിയുമെല്ലാമായി മാറിയിരിക്കുകയാണ് ഇന്ന്‍ കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസയോഗ്യമെന്ന്‍ പറഞ്ഞ് അഭിമാനിക്കാറുണ്ട്.ഇത് അഭ്യാസി യെ സംബന്ധിച്ചേടത്തോളം ഗുണകരം തന്നെ. പക്ഷെ,ഇന്ന്‍ പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു.പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായി കാഭ്യാസികളുടെ നേട്ടങ്ങളോടൊ പൊരുത്ത പ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചേട ത്തോളം ഇത് തീര്‍ത്തൂം പ്രതികൂലമെന്ന് തന്നെ പറയാം.പല രാഷ്ട്രങ്ങളും ഇന്ന്‍ യുവാക്കളുടെ ശക്തിയെ ലക്ഷ്യം വെച്ചു മാത്രം വിവിധ പദ്ധധികളും ആസൂത്രണ
ങ്ങളും വളര്‍ത്തിയെടുത്തിട്ടുണ്ട്. യുവശക്തി യുടെ സമ്പൂര്ന്ന പ്രകാശത്തിന്നവര്‍ അഭ്യാസത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഇത്തരം രാഷ്ട്രങ്ങളില്‍ ഓരു ഭീമന്‍ വ്യവസായമായി ആയോധനകല വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.ഇത് ഈ കാലയെ സംബന്ധിച്ചേടത്തോളം ഗുണകരമായൊരു കായ്ച്ച തന്നെയാണ്.
വ്യായാമം എന്നാല്‍ ശക്തിയുടെ പര്യായ മാണ്. അതുകൊണ്ട് തന്നെ ആളുകളിന്ന് വ്യായാമത്തില്‍നിന്ന് തുടങ്ങി കായിക താരങ്ങളാകാന്‍ സര്‍വ്വത്ര ശ്രമിച്ച് കൊണ്ടിരിക്കുന്നു.യുവത്വഘട്ടമെന്നത് ശക്തിപ്രസരണത്തിന്‍റേത് എന്നത്പോലെ ശക്തിയുടെ ദുരുപയോഗത്തിന്റെ കൂടി ഘട്ടമാണ്. ശരിയായ ദിശാബോധം കൊടുത്താല്‍ മനുഷ്യരാശിക്ക് അത് എത്ര മാത്രം ഗുണകരമാവും എന്നതാണ് ജപ്പാന്‍ നമുക്ക് നല്‍കുന്ന സൂചനകള്‍ .
ഇസ്ലാം കായികാഭ്യാസത്തെ പ്രോത്സാഹി പ്പിക്കുന്നത് മനുഷ്യന്റെ ഘടനയുമായും ഉത്തരവാദി ത്വങ്ങളുമായും ബന്ധപ്പെട്ട പലകാരണങ്ങളാലാണ്.ശരീരഘടനയെ സ്പര്‍ശിച്ച് പ്രവാചകന്‍ പറഞ്ഞത് നോക്കുക,"നിനക്ക് നിന്റെ ശരീരത്തോട് പലബാധ്യതകളുമുണ്ട്"(ബുഹാരി) ഇതുപോലെ ഇസ്ലാം ലക്ഷ്യബോധത്തോടെ യുള്ള അഭ്യാസത്തെ ശരീരത്തിന്നു കിട്ടേണ്ട അവകാശമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ശരീരത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കു വാനും ഉള്ള ഒരു വഴിയായി അഭ്യാസത്തെ ഇസ്ലാം കാണുന്നു.വീണ്ടും പ്രവാചകന്‍ പറയുന്നു,"ശക്തിയുള്ള വിശ്വാസിയാണ് ഉത്തമന്‍ ,അവനത്രെ ബലഹീനനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന്നു ഇഷ്ട പ്പെട്ടവന്‍ ,പക്ഷെ,എല്ലാവരിലും അവരുടേ തായ നന്മയുണ്ട്" (മുസ്ലിം)
മനുഷ്യന്ന് കരുത്തുപകരാന്‍ വിവര മില്ലായ്മയില്‍ പണിത കരുത്തിനെ ഇസ്ലാം ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം,അത് തീര്‍ത്തും മൃഗീയമായിരിക്കും. എടുപ്പിന്ന് മുമ്പു തറ പാകേണ്ടത് പോലെ ശക്തിയുടെ സൃഷ്ടിക്ക് മുമ്പു വിജ്ഞന ത്തിന്‍റെ അടിത്തറ കെട്ടിപ്പെടുക്കണം. അല്ലാഹു പറയുന്നു "നിശ്ചയം അല്ലാഹു, അദ്ദേഹത്തെ നിങ്ങളുടെ മേല്‍ തിരഞ്ഞെടു ത്തിരിക്കുന്നു, വിജ്ഞനത്തിലും ശരീരത്തി ലും വിശാലത നല്‍കുകയും ചെയ്തിരി ക്കുന്നു" (അല്‍ബഖറ:247)
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാക്യത്തില്‍ നിന്നും പലതും ഉള്‍ക്കൊള്ളാനുണ്ട്. കായികാഭ്യാസത്തിന്റെ വിവത്കരമായ അപകടങ്ങളില്‍ നിന്ന്‍ രക്ഷപ്പെടണമെങ്കില്‍ അതിനെ പറ്റിയുള്ള അറിവ് അത്യാവശ്യ മാണ്.
പ്രവാചകന്‍ പറയുന്നത് നോക്കുക. "അറിയുക, നിശ്ചയം ശക്തിയെന്നാല്‍ അമ്പെയ്ത്താണ് " (മുസ്ലിം) അവിടുന്ന് മൂന്ന്‍ പ്രാവശ്യം ഇതാവര്‍ത്തിച്ച് പറഞ്ഞു.പ്രവാചകന്‍ ഇത് വാക്കിലോതു ക്കാതെ അനുചരര്‍ക്ക് കാണിച്ച് കൊടുക്കു കയും ചെയ്തു.
ആയിശ(റ) പറയുന്നത് നോക്കുക.ഒരിക്കല്‍ പ്രവാചകനും ഞാനും ഓട്ട മത്സരം നടത്തി.അന്ന്‍ ഞാന്‍ തങ്ങളെ മറികടന്നു.കുറച്ചു കാലശേഷം എന്റെ ശരീരം തടിച്ചുവന്നു.അങ്ങനെയൊരിക്കല്‍ പ്രവാചകന്‍ എന്നോട് മത്സരിക്കുകയും എന്നെ മറികടക്കുകയും ചെയ്തു.തുടര്ന്ന് പ്രവാചകന്‍ എന്നോട് പറഞ്ഞു,ഇത് അന്ന്‍ നടന്നതിന് പകരമായി കൊള്ളുക"
പ്രവാചകന്‍ ഇത്തരം അഭ്യാസങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന്‍ ഹദീസില്‍ നിന്ന്‍ വ്യക്തമാണ്.മത്സരവേദികളെ പ്രവാചകന്‍ വീക്ഷിക്കാറുണ്ടായിരുന്നു.ആയിശ(റ) പറയുന്നു, "എത്യോപ്യക്കാര്‍ കുന്തങ്ങള്‍ കൊണ്ട് കളിക്കുമ്പോള്‍ പ്രവാചകതിരുമേനിയുടെ മരവില്‍നിന്ന് ഞാന്‍ കളി കാണുമായിരുന്നു,ഞാന്‍ സ്വയം പിരിഞ്ഞുപോകുന്നത് വരെ അത് തുടരുകയും ചെയ്യും"(ബുഖാരി)

Comments
Post a Comment