കളരിപ്പയറ്റ് എങ്ങിനെ

  കേരളീയ ജനജീവിതത്തിന്റെ സമസ്ത മേഘലകളിലും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന തനത് ആയോധന കലയാണ് കളരിപ്പയറ്റ്.സ്വയരക്ഷയ്ക്കും മെയ് വഴക്കത്തിന്നുമുള്ള മുറകളെന്ന  നിലയ്ക്ക് മാത്രമല്ല നാടിന്റെയും സമുദായത്തിന്റെയും സ്വകാര്യ സൈന്യമെന്ന നിലക്കാണതു മുങ്കാലങ്ങളിലൊക്കെ പഠിപ്പിച്ച് പോനിരുന്നത്. ഒരേ സമയം അനുഷ്ഠാനവും കലയുമാണ് കളരിപ്പയറ്റ്. കളരി പരിശീലനത്തിലൂടെ ഏകാഗൃതമായ ഒരു മനസ്സ് രൂപപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.അത് കൊണ്ട് തന്നെ അയാൾ ഒരൊത്ത മനുഷ്യനായി തീരുന്നു.എന്തിനേയും ഏതിനേയും നേരിടാൻ പ്രാപ്തമായ മാനസിക ശക്തി കൈവരുകയും ചെയ്യുന്നു.

  പക്ഷിമൃഗാദികളുടെ സമര പരാക്രമ രീതികളെ അനുകരിച്ച് കൊണ്ട് രൂപപ്പെടുത്തിയ ഒരു സമരമുറകൂടിയാണ് കളരിപ്പയറ്റ്.പൂച്ച,കുരങ്ങ്,ആന,സിംഹം,പുലി,പാമ്പ്,മയിൽ,കൊഞ്ച്,കോഴി,അരയണം, കുതിര തുടങ്ങി ഇത്യാദികളെയെല്ലാം മാത്യകയാക്കിയിട്ടുണ്ട്.

  കളരി വിദ്യകളെ കുറിച്ച് വ്യക്തമായി പ്രദി പാതിക്കുന്ന ഒരു ആധികാരികഗ്രന്ഥം നമുക്ക് കഴിഞ്ഞ തലമുറകളിൽ നിന്ന് ലഭിക്കാതിരിക്കെ ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അറിവുകൾ മാത്രമാണ് ഇന്നത്തെ കളരികളുടെ നിലനില്പിന്ന് അധാരം.ഈ കലയിൽ അന്തർഭവിച്ച് കിടക്കുന്ന ഓരോ പ്രയോഗവശങ്ങളെ കുറിച്ചും നാം കൂടുതൽ ബോധമാൻമാരാകേണ്ടതാണ്.

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)