അംഗം പൊരാ ( ശ്രീലങ്കൻ കളരി )අංගම්පොර

 ശ്രീലങ്കയുടെ തനത്  അയോധന കലയാണ് അംഗം പോര. യക്ഷ വർഗ്ഗങ്ങൾ ഉണ്ടായിരുന്ന ശ്രീലങ്കയുടെ (5000) വർഷം പാരമ്പര്യം അവകാശപ്പെടുന്ന  തനതു സമ്പ്രദായമാണിത്.
   ഇതിൽ ധ്യാനം, യന്ത്രം, മന്ത്രം, പൂട്ടുകൾ, അടിതട, ആയുധം കൊണ്ടുള്ള പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. അംഗം  എന്ന വാക്കിനർത്ഥം  കൈകാൽ  ഉപയോഗി ച്ചുള്ള  പ്രതിരോധം എന്നാണ്. ഇലങ്കം എന്നാൽ ആയുധപ്രയോഗം. ഇതിൽ  ഉറുമി, വാൾ, പിച്ചാത്തി, കുറുവടി ഇവ ഉപയോഗി ക്കുന്നു. പൂട്ടുകളിൽ ഗഥ പൂട്ട് എന്നും, അടിതടകളിൽ ഹറമ്പ എന്നും പറയുന്നു. ആനയെ മെരുക്കൽ  ഒരു കലയായി അഭ്യസിപ്പിച്ച് പോരുന്നു. നോക്കുമർമ്മത്തെ മറുകല എന്നാണു പറഞ്ഞ്പോരുന്നത്. യക്ഷ സിദ്ധിയിലൂടെയേ  ഇതു സാധ്യമാകൂ എന്ന വിശ്വാസം  നാട്ടുകാരിൽ  ഉണ്ട്. കപില സിദ്ധി എന്ന പേരും  മറുകലക്ക് കാണുന്നു. അംഗം പൊര പരിശീലിക്കുന്ന സ്ഥലങ്ങളായ  ആലയങ്ങളെ അംഗം മഠം എന്നു  പറയുന്നു.  പരിശീലിപ്പിക്കുന്ന  ഗുരുവിനു  ഉയർന്ന സ്ഥാനവും ഗ്രേഡും  ഉണ്ട് .ഉയർന്ന സ്ഥാനം  പണിക്കിരില (പണിക്കർ! ).

അംഗം പൊരാ കാലഘട്ടം :
  മിത്തുകൾ 5000 വർഷം അവകാശപെടു ന്നുണ്ടെങ്കിലും  തെളിവുകൾ  300-328 ad  കാലത്തെ temple ഒഫ് ടൂത് (ബുദ്ധന്റെ പല്ലു സൂക്ഷിച്ച)  ക്ഷേത്രത്തിലെ  ചുവർ ലേഖനങ്ങളിൽ കാണുന്നു. സമം ദേവാലയം (1200) ഏമ്പക്ക  ദേവാലയം  (1300) ഇവിടെയും ചുവർ ചിത്രം കാണുന്നു.1815ൽ ബ്രിട്ടൻ ശ്രീലങ്കയെ അധിനിവേശംനടത്തി യപ്പോൾ അംഗം പൊര എന്ന ആയോധന കലയെ നിരോധിച്ചിരുന്നു. അതിനെ തുടർന്ന് ഈ കല കേരളത്തിലെ കളരിപ്പയറ്റിന് സംഭവിച്ചത് പോലെ പലതും നാമാവശേഷ മായി. ചില കുടുമ്പങ്ങൾ തലമുറകളായി കൈമാറി വന്നത് മാത്രമെ ഇന്ന് നിലവിൽ കാണുന്നുള്ളൂ.

  18 അടവും അംഗം പൊരയിൽ  കാണുന്നു. കേരളത്തിൽ  ഒതേന കുറുപ്പ്  അംഗം ജയിക്കാൻ  തീയ്യനായ പയ്യമ്പിളി  ചന്തുവിന്റെ  അടുത്തു പതിനെട്ടാം അടവ് പഠിക്കാൻ പോയ  കഥ ഉണ്ട്. പണ്ടു കാലത്തു ഈഴവരിലെ 8 കുടുംബക്കാർ  ചേരൻ ചെങ്കുട്ടവന്റെ  കാലത്തു  കളരിയുമായി  വന്നു എന്നു വടക്കൻ പാട്ടിൽ കാണുന്നു.  ശ്രീ ലങ്കയിലെ 9 കളരികളിൽ  പ്രധാനപ്പെട്ട  രണ്ടു കളരി
1 മറുവള്ളിയ (മുരുകൻ എന്ന ഒരു ബൊധി സത്വന്റെ  മാർഗ്ഗം) ലങ്കകാരി വല്ലിദേവിയെ വിവാഹം കഴിച്ചു.
2 സുധാലീയ. ഇവരെ കുറിച്ചൊക്കെ പഠനം ആവശ്യമാണ്.. ഒക്കെ പരശുരാമൻ  ഉണ്ടാക്കി  എന്ന് അവകാശപ്പെടുന്നോർ  തിരിഞ്ഞു നോക്കുക പൈതൃകത്തിലേക്ക് !



Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)