കൊട്ടു വിദ്യ (ചൊട്ടച്ചാൺ)
മനുഷ്യശരീരത്തിന്റെ ചില മർമ്മ സ്ഥാന ങ്ങളിലേക്കു തട്ടാനും ഊനാന്നും ഒരു പ്രത്യേകതരം വടി കൊണ്ട് ചെയ്യുന്ന വിദ്യ യെയാണ് കൊട്ടുവിദ്യ അല്ലങ്കിൽ ചൊട്ട ച്ചാൺ പ്രയോഗം എന്നൊക്കെ പറയുന്നത്. ഈ പ്രയോഗം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധത്തെ കൊട്ടുവടി, വെണ്ടക്കോൽ, ചൊട്ടച്ചാൺകോൽ എന്നൊക്കെയാണ് പറയുന്നത്. ഇതിനുപയോഗിക്കുന്ന കോലിന് ആറുവിരൽ അല്ലങ്കിൽ ഏഴ് വിരൽ നീളം ആണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സൗകര്യപ്രദമായ രീതിയിലും ഇത് നിർമ്മിക്കാറുണ്ട്. കൈയ്യിൽ നിന്ന് തെറിച്ച് പോകാതിരിക്കാൻ നടുവിൽ ദ്വാരം ഇട്ട് ചരട് കെട്ടുകയോ അല്ലെങ്കിൽ മോതിരം കടിപ്പിക്കുകയോ ചെയ്യുന്നു. കൈയിൽ പിടിക്കുമ്പോൾ പെരുവിരലിന്റെ ഭാഗത്തെ അമരം എന്നും ചെറുവിരലിന്റെ ഭാഗത്തെ മുന എന്നും പറയുന്നു. മുറിവുണ്ടാക്കാത്ത വിധം കോലിന്റെ രണ്ടറ്റവും മൊട്ട് പോലെ ഉരുട്ടിയിരിക്കും. പിടിക്കുമ്പോൾ ഒരിഞ്ചിൽ കൂടുതൽ പുറത്തേക്ക് തള്ളി നിൽക്കാൻ പാടില്ല. കൈ വെള്ളയിൽ വെച്ച് പെരുവിരൽ കൊണ്ട് മറച്ച് പിടിച്ചാണ് ഇത് ഉപയോഗിക്കുന്നത്. ഉപയോഗിച്ചു പരിചയിച്ചവർക്കു് ആക്രമണം വരുമ്പോൾ കൊട്ടുകോൽ യഥാസ്ഥാനം പിടിക്കാൻ നിമിഷങ്ങൾ മതി. മർമ്മ പ്രയോഗ ഗ്രന്ധങ്ങളിൽ ചില സ്ഥനങ്ങളിൽ കൊട്ടുകോൽ പ്രയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നുതായി കാണുന്നു.ഇത് അപകടകരമായ ആയുധം തന്നെ. മിക്ക ഗുരുനാഥൻമാരും കൊട്ടുകോലിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ രഹസ്യം സൂക്ഷിക്കുന്നതായി കാണാറുണ്ട്. അന്യം നിന്നുപോകുന്ന ഒരു വിദ്യയായി ഇതു മാറാതിരിക്കട്ടെ എണു നമ്മൾക്ക് പ്രാർത്ഥിക്കാം. വിദേശ മാർഷ്യൽ ആർട്ട് ആയ കുങ്ഫുവിലും കൊട്ടുകോലിന് സമാനമായ വിദ്യ ഉപയോഗിക്കുന്നതായി കാണുന്നു. അവർ മുടിയുടെ ഇടക്ക് ഹെയർ പിൻ രൂപത്തിലാണ് ഈ വടി കൊണ്ടു നടക്കുന്നത്.ചില കളരികളിൽ ഈ കോൽ പിടിച്ച് ചെയ്യുന്ന ചില പ്രത്യേക ചുവടുകൾ തന്നെ കാണുന്നു. കൂടുതൽ ഗ്രഹിക്കാൻ ഗുരുമുഖത്തേക്ക് തന്നെ പോകണം.

Ee vidhya eathu kalariyil anu padippikkunne
ReplyDelete