കുന്തം

കുന്തം എന്നാൽ കുത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ്. കൂർത്തമുനയുള്ള ഈ ആയുധം നായാട്ടിനും യുദ്ധത്തിന്നുമു പയോഗിച്ചിരുന്നു. കുത്തുന്ന മുനയുളള ഭാഗത്തിനെ മുന എന്നും പിടിക്കുന്ന ഭാഗത്തിനെ അമരം എന്നും പറയുന്നു. കുന്തം എന്നാൽ മുനയുള്ളത് എന്ന് വാക്കർത്ഥം.ശൂലം എന്നും പറയാറുണ്ട്.ആദ്യ കുന്തങ്ങൾ ശിലാനിർമ്മിതമായവായിരുന്നു. കൂർത്ത കല്ലുകൾ. നായാട്ടിനായി അവ ഉപയോഗിക്കപ്പെട്ടിരുന്നതായി കരുതുന്നു. പിന്നീട് മരത്തിലും ഒടുവിലായി ലോഹങ്ങൽ കൊണ്ടും കുന്തങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ആധുനിക കാലത്തും കുന്തം പ്രചാരത്തി ലുണ്ട്. മൽസ്യബന്ധനത്തിലും തിമിംഗില വേട്ടയിലും ഉപയോഗിക്കുന്ന ഹാർപൂണുകൾ കുന്തത്തിന്റെ മറ്റൊരു രൂപമാണ്.
പ്രാചീനകാലം മുതൽക്കേയുള്ള ഒരു പ്രധാന ആയുധമാണ് കുന്തം. അൻപതിലേറെ തരത്തിലുള്ള കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രചാരത്തിലുണ്ടായിരുന്നു. ആകൃതിയിലും ഘടനയിലും വൈവിധ്യം പുലർത്തുന്ന കുന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.
കൊട്ടാര- ഭരണ കഥകളിലെല്ലാം കണ്ടിരുന്ന ഒരു സ്ഥിരം വേഷമായിരുന്നു ''കുന്തം കുത്തി പിടിച്ച് നിൽക്കുന്ന  ഭടന്മാർ".  ഏറ്റവും വിശ്വസ്ഥരായ കുന്തം ഭടന്മാരുടെ പ്രത്യേകത അവർ അന്തപ്പുരത്തിന്റെ കാവൽക്കാർ ആയിരിക്കും എന്നുള്ളതാണ്.ആറുമുതല്‍ ഏഴു കൊല്‍ വരെയാണ് ഇതിന്റെ നീളം.ചൂരല്‍,ചന്ദനം,അകില്‍ ,കരിങ്ങാലി എന്നിവയാണ് ഇതിന്റെ ദന്ധായി ഉപയോഗിക്കുന്നത്.




തിരുത്തുക

. 

Comments

  1. കുന്തം നീളം 6 മുതൽ 7 കോൽ വരെ എന്ന് കാണുന്നു കണക്കുകൾ ഒന്നും ശെരിയാവുന്നില്ലല്ലോ?

    ReplyDelete

Post a Comment

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)