കളം ചവിട്ട് മുറ


  കേരളത്തിന്റെ സ്വന്തം പരമ്പരാഗത കല ആയ കളരിപ്പയറ്റിലെ ഒരു പ്രധാന സമ്പ്രദാ യം ആണ്  "കളം ചവിട്ട്  മുറ "
  വ്യത്യസ്തങ്ങളായ  എണ്ണത്തിലും കൃത്യമായ അളവിലും  രൂപത്തിലും നിലത്തു വരക്കുന്ന കളങ്ങളിൽ  പ്രയോഗത്തോടുകൂടി ചുവടു കൾ ചവിട്ടി പരിശീലിക്കുന്ന  ആത്മസംരക്ഷ ണത്തിനുതകുന്ന  പ്രതിരോധ വിദ്യാരീതിയെ യാണ് കളം ചവിട്ട് മുറ എന്ന് പറയുന്നത്.
   ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏത് ആയോധന കലയോടും കിടപിടിക്കുന്ന രീതിയില്‍ സംവിധാനിച്ചിരിക്കുന്ന കളം ചവിട്ട് സമ്പ്രദായത്തില്‍, വിത്യസ്ത ചുവടുകളിലും മാറ്റങ്ങളിലും നീക്കങ്ങളിലും അളവുകളിലും ആയി , രണ്ടില്‍ നിന്നും മൂന്ന് , നാല് , അഞ്ചു   എന്നിങ്ങനെ ആണ് പരിശീലിച്ചു തുടങ്ങുക.
   പ്രയോഗികതക്കും വെറും കൈ പ്രയോഗ ങ്ങള്‍ക്കും ആണ് കളം ചവിട്ട് സമ്പ്രദായ ത്തില്‍ പ്രാധാന്യം കൊടുക്കുന്നത്. കളങ്ങ ളുടെ മാറ്റത്തിനു അനുസരിച്ച് മര്‍മപ്രയോഗ ങ്ങളുടെ ഭാവവും രൂപവും ശക്തവും മാരക വും അസാധാരണ വേഗതയും ഉള്ളതായി മാറുന്നു.
കളം ചവിട്ടിലെ ഓരോ നീക്കത്തിലും - വടിവുകളും ചുവടുകളും പ്രയോഗങ്ങളും ഭംഗിയായി സംയോജിപ്പിച്ചിറ്റുണ്ട്. കളത്തിന്റെ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് കളങ്ങളിലൂടെ അതിവേഗം കറങ്ങി ഇറങ്ങി പരിശീലിക്കുന്ന അഭ്യാസി, വേഗതയുടെയും അഭ്യാസപാടവത്തിന്റെയും കാര്യത്തിൽ മറ്റേതൊരു ആയോധന കലയോടും കിടപിടിക്കുന്ന രീതിയില്‍ വിദ്യ കൊണ്ടും ആത്മവിശ്വാസം കൊണ്ടും വളർന്നു വരുന്നു.

മനുഷ്യവംശത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിരോധം എന്നത് ഒരാവശുമായിരുന്നു. പ്രകൃതിയിൽ നിന്നും മൃഗങ്ങളിൽ നിന്നും സ്വജീവികളിൽ നിന്നും.മനുഷ്യനിൽ ഉറങ്ങി ക്കിടക്കുന്ന പ്രകൃതിദത്ത മായ ഒന്നായിരുന്നു പ്രതിരോധം എന്നുള്ളത്. തനിക്കുനേരെ വരുന്ന ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് മാറി തന്റെ ശരീരത്തെ രക്ഷിക്കുക എന്നതാ യിരുന്നു ഒരു മാർഗ്ഗം. ഒഴിഞ്ഞ് മാറുക എന്നത് ചലനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനാൽ മറ്റുള്ളവയുടെ ചലനങ്ങളെയും നീക്കങ്ങളെയും മനുഷ്യൻ നീരിക്ഷണവിധേ യമാക്കാൻ തുടങ്ങി. അങ്ങനെയുള്ള ചലനങ്ങളെയും നീക്കങ്ങളെയും തന്റെ ശരിരഘടനയുമായി ബന്ധപ്പെടുത്തിക്കൊ ണ്ടിരുന്നു. പിന്നെ അളവുകളിലേക്കായി അവന്റെ ശ്രദ്ധ. അതിന്നു ചിട്ടയായ രൂപങ്ങളും  ഭാഗങ്ങളും അവന്റെ വിവേകം എന്ന ബോധത്തിലൂടെ കണ്ടത്തി കൊണ്ടി രുന്നു. ആ അളവുകൾ രേഖപ്പെടുത്താൻ കുറിച്ചിടുക എന്ന ഒരു വഴി അവൻ തെരഞ്ഞ ടുത്തു.

 രേഖപ്പെടുത്തിയ അളവുകളിലൂടെ പലരുപ ത്തിലും രീതിയിലും അവൻ ചലിച്ച് കൊണ്ടെ യിരുന്നു. ഒരു പക്ഷെ പ്രകൃതനായത് (എഴുത്തും വായനയുംഅറിയാത്ത) കൊണ്ട്  ഈ രീതി കൈമാറി കൈമാറി കൊണ്ടിരുന്നു. പിൽക്കാലത്ത് ഈ കണ്ടത്തലുകൾ സംസ്കൃതിയിലൂടെയും സവ്വിധാനങ്ങളിലൂ ടെയും നവീകരിക്കപ്പെട്ടു.

  പല ഭാവത്തിലും രീതിയിലും ദ്രുത പ്രചാരം നേടുന്നതിനിടയിൽ ചിലർ അതിന്ന് പേരിട്ടു. കളം ചവിട്ട് വിദ്യ.

  കളം ചവിട്ട് മുറ കണ്ട് വരുന്നത് മദ്ധ്യകേരള ശൈലിയിലാണ്. രണ്ട് മുതൽ അറുപത്തി നാല് വരെ കളങ്ങൾ ഇതിൽ പഠിപ്പിക്കുന്നു.

Comments

Post a Comment

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)