മെയ് (ശരീര) വഴക്കം
തന്റെ ശരീരത്തെ മനസ്സ് പറയുന്നത് പോലെ അമരാനും വളയാനും മറിയാനും ചാടാനും ഒഴിയാനും തിരിയാനും കാലെടുപ്പിന്നും കൈയ്യെടുപ്പിന്നും വേണ്ടി ശരീരത്തെ വഴക്കി (ഒതുക്കി) യെടുക്കാൻ കളരിപ്പയറ്റിലെ വടക്കൻ സമ്പ്രദായത്തിൽ പരിശീലിപ്പിക്കുന്ന ഒരിനമാണ് മെയ്യഭ്യാസം. അഭ്യാസപാടവത്തിന് മെയ് സ്വാധീനം ഉണ്ടാകണം.ഹസ്തലാഘവം ഉണ്ടാകണം. പാദപ്രവർത്തന പരിജയം ഉണ്ടാകണം. ഗ്രഹനശക്തി ഉണ്ടാകണം. കായ്ചശക്തി ഉണ്ടാകണം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയണം. മാനസിക ശക്തി ഉണ്ടാകണം. തുടങ്ങി ഒരു മനുഷ്യ ശരീരം കൊണ്ട് സ്വയത്തമാക്കാൻ, ആർജ്ജിക്കാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും, ഒപ്പം പ്രയോഗവശങ്ങളും മെയ്യഭ്യാസത്തിൽ കൂടി കരസ്ഥമാക്കാൻ കഴിയുന്നു.
വടക്കൻമുറ എന്ന സമ്പ്രദായത്തിൽ ഉൾപ്പെട്ടിറ്റുള്ള പ്രാദേശിക രീതികളിലെ കളരികൾക്കെല്ലാം വ്യത്യസ്തങ്ങളായ മെയ്യഭ്യാസങ്ങളാണ് ഉള്ളത്. അറിവിലേക്കായി ചിലയിനങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു.
1- ചുവട്
2- മെയ്ച്ചുവട്
3- മെയ്പ്പയറ്റ്
4- കൈകുത്തിപ്പയറ്റ്
5- കാലുയർത്തിപ്പയറ്റ്
6- പകർച്ച കാൽപ്പയറ്റ്
7- പകർച്ച കൈപ്പയറ്റ്
8- തഞ്ചപ്പയറ്റ്
9- വെട്ടും തഞ്ചപ്പയറ്റ്
10- വെട്ടുകൈമുറപ്പയറ്റ്
11- വണക്കപ്പയറ്റ്
12- അരുവത്തെപ്പയറ്റ്
13- അരങ്ങിന് ചവിട്ട്
14- വന്ദനപ്പയറ്റ് etc
കൂടുതൽ അറിവിനായ് കാത്തിരിക്കുക

Comments
Post a Comment