എന്താണ് ചുവട്


കളരിയഭ്യാസങ്ങളുടെ അടിസ്ഥാന ഘടകമാണ് ചുവട്. എല്ലാ പ്രവർത്തികളും ചുവടിനെ ആശ്രയിച്ചാണിരിക്കുന്നത്. ''ചുവട് പിഴച്ചാൽ എല്ലാം പിഴയ്ക്കും" എന്നതാണ് തത്ത്വം. അടിതെറ്റിയാൽ ആനയും വീഴും എന്നതാണല്ലോ ചൊല്ല്.
  പ്രാകൃതാതന്നെ നമ്മൾ വിവിധ രീതികളി ലുള്ള പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ അതിനനുസരിച്ചുള്ള രീതിയിൽ നിലയുറപ്പി ക്കാറുണ്ട്. ഉദാഹരണത്തിന്ന് ഭാരം പൊക്കുമ്പോൾ, വാഹനങ്ങൾ തള്ളുമ്പോൾ നാം സാധാരണ നിലയിൽ നിന്ന് മാറി ആ പ്രവർത്തികൾക്ക് അനുയോജിച്ച രീതിയിലാണ് നിലയുറപ്പിക്കാറ്. ഏത് പ്രവർത്തി ചെയ്യുവാനും ആവശ്യമായ ആക്കവും, ഭലവും,  സ്വാധീനവും കിട്ടാൻ വേണ്ടി നാം വിവിധങ്ങളായ നിലകളെ ആശ്രയിക്കാറുണ്ടെന്ന് കാണാവുന്നതാണ്. കളരിപ്പയറ്റിലും അഭ്യാസമുറകൾക്കനുസ രിച്ച് പല പ്രയോഗങ്ങൾക്കും വേണ്ടി ചില പ്രത്യേക നിലകൾ  നിർണ്ണയിക്കപ്പെട്ടിറ്റുണ്ട്. അവയാണ് കളരിപ്പയറ്റിലെ ചുവട് എന്ന് പറയുന്നത്.

  "പിഴയ്ക്കാത്ത ചുവട് വെയ്പ്പാണ് " ഒരഭ്യാസിക്ക് വേണ്ട അടിസ്ഥാന യോഗ്യത. അഭ്യാസി നിൽക്കുമ്പോൾ അയാളുടെ കാലുകൾ വയ്ക്കുന്നതിനനുസരിച്ചാണ് ചുവടുകൾ ക്രമീകരിച്ചിരിക്കുന്നത് (അഭ്യാസ നിയമപ്രകാരം ഓരോ ചുവടിന്നും ചില സ്ഥാനങ്ങൾ ഉണ്ട്. അവിടെ കാൽവെക്കുക എന്നതാണ് ഇത് കൊണ്ടുദ്ധ്യേശിക്കുന്നത്). ഇത് മുഖ്യമായും പ്രയോഗങ്ങൾ ചെയ്യുമ്പോഴുള്ള അവസ്ഥയാണ്. വടിവുകളിൽ നിന്ന് വ്യത്യസ്തമായി ചുവടുകളിൽ കാലിന്റെ പാദങ്ങൾക്കാണ് പ്രാധാന്യം.

കൂടുതൽ അറിവിനായി കാത്തിരിക്കുക

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)