എന്ത് പഠിക്കണം
കളരി, കരാട്ടെ, കുങ്ങ്ഫു, തായ്ക്കോണ്ടോ, ജൂഡോ, വുഷു, റസ്ലിംങ്ങ്, തായ്ചി, യോഗ....... തുടങ്ങി ലോകത്ത് നിലവിൽ നടന്ന് കൊണ്ടി രിക്കുന്ന ശാരീരിക വ്യായാമ - പ്രതിരോധ കലകൾ സ്വയത്തമാക്കാൻ ഉദ്ധ്യേശിക്കുന്ന ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്.
ആദ്യമായി ഞാനെന്തിന്ന് ഇത് പഠിക്കണം എന്നുള്ളതിന്ന് ഒരു ഉത്തരം കണ്ടത്തലാണ്. അതിന് ശേഷമായിരിക്കണം യുക്തമായ ശൈലി തീരുമാനിക്കേണ്ടത്. കാരണം ലക്ഷ്യ ബോധമില്ലാത്ത പ്രയത്നം സമയനഷ്ടത്തിന് ഇടയാക്കും.
ശരീരാരോഗ്യത്തിന്നും , താളം നിലനിറുത്തു ന്നതിനുമായിരിക്കണം രണ്ടാമത്തെ മുന്ഗണന. യോഗ, തായ്ചി, കളരി പോലുള്ള ത് ഇത്തരക്കാർക്ക് അനുയോജ്യ മായിരിക്കും.
പ്രശസ്തിക്കും മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നേടിയെടുക്കുന്ന തുമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ കരാട്ടെ, ജൂഡോ, മിക്സഡ് മാർഷ്യൽ ആർട്സ് തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും.
പൊതുരംഗത്ത് (സ്റ്റേജ്) അവതരിപ്പിക്കാ നും അത് വഴി തൊഴിൽ സാധ്യതക്കുമാണോ എങ്കിൽ ഏതും തെരഞ്ഞടുക്കാം. എന്നാൽ പഠിക്കുന്നത് കൃത്യവും മനോഹരവും ഭംഗിയിലും ആയിരിക്കണം. മാത്രവുമല്ല ആ രീതിയിൽ തന്നെ അവതരിപ്പിക്കാനും കഴിയണം.
ആയോധനവിദ്യകളെക്കുറിച്ച് പഠിക്കുന്നതിനും അതേക്കുറിച്ച് പ്രബന്ധങ്ങളോ, ലേഖനങ്ങളോ, പുസ്തകങ്ങളോ തയ്യാറാക്കുന്നതിനും വേണ്ടിയാണങ്കിൽ മുകളിൽ പറഞ്ഞതിൽ ഏതും തെരഞ്ഞടുക്കാം. എന്നാൽ പഠിക്കു ന്നത് ആഴത്തിലും, പരപ്പിലും പഠിക്കുകയും, കഴിയുന്നത്ര അതുമായി ബന്ധപ്പെട്ട പുസ്ത കങ്ങളും, ഗ്രന്ഥങ്ങളും വായിക്കുകയും, അതിനപ്പുറം അന്വേഷണ-ഗവേഷണങ്ങളിലൂ ടെ പരമാവധി അറിവ് കരസ്ഥമാക്കി, വരുംതലമുറയ്ക്ക് ഉപകാരപ്പെടും വിധം മനോഹരമായി അത് ഗ്രന്ഥങ്ങളിലൂടെ പുറത്ത് വരണം. എന്നാൽ അത് ചരിത്രപരമായും ആരോഗ്യപരമായും ഭാവിതലമുറയ്ക്ക് അത് പ്രയോജന പ്രദമായിരിക്കും.
എന്ത് പഠിച്ചാലും, ആ പഠിക്കുന്നത് 100% ക്രിത്യതയോടെയും അതിലുപരി അതിന്റെ ചരിത്രം, താവഴി, പ്രയോഗം തുടങ്ങി എല്ലാം സ്വയത്തമാക്കണം. അല്ലാത്ത പക്ഷം പഠനവും, സമയവും, നിങ്ങളുടെ ജീവിതവും പാഴായിപ്പോയതായി കരുതേണ്ടിവരും. ലക്ഷ്യത്തിലെത്താത്ത വിദ്യ പാഴായതിനു തുല്യമാണ്.
എന്ത് പഠിക്കൂന്നു എന്ന് അറിയാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട് "
ചോദിക്കുക, ചോദിച്ചു മനസ്സിലാക്കുക.
പഠിക്കുന്നതിനെപ്പറ്റി, അവയിലെ നിങ്ങൾ പഠിക്കുന്ന ശൈലികളെ പറ്റിയും, അവ മറ്റുള്ള ശൈലിയിൽ നിന്നും വ്യത്യസ്ത മാവുന്നതെങ്ങനെയെന്നും, ആ ശൈലിയുടെ ചരിത്രമെന്ത്, എന്നൊക്കെ ചോദിച്ചു മനസ്സി ലാക്കുകയും വേണം. ശരിയായ പരിശീലന മാണ് കിട്ടുന്നത് എന്നു ഉറപ്പ് വരുത്തിയാൽ വിദ്യാർത്ഥികൾക്ക് ഭാവിയിൽ ദു:ഖിക്കേണ്ടി വരില്ല. ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിവരണം പറഞ്ഞു കൊടുക്കാൻ പഠിപ്പിക്കുന്ന അദ്യാപകർ (ഗുരുക്കൻമാർ) പ്രതിജ്ഞാബദ്ധരാണ്.

Comments
Post a Comment