കളരിപ്പയറ്റിന്റെ ഉത്ഭവം


കളരിപ്പയറ്റിന്റെ ഉത്ഭവത്തെ കുറിച്ച് കളരി ഗുരുക്കന്മാർക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ഥ രീതിയിലുള്ള വിശ്വാസങ്ങളും സങ്കൽപ്പങ്ങളും അനുമാനങ്ങളും ഉണ്ട്. ഇതിന്റെ ഉത്ഭവം പരശുരാമനിൽ നിന്നാണെന്നും അഗസ്ത്യ മുനിയിലൂടെയാണന്നും കലൂരിരാജ എന്ന രാജാവിൽ നിന്നാണന്നും അങ്ങനെ പോകുന്നു വിശ്വാസങ്ങൾ. എന്നാൽ കളരിപ്പയറ്റിന്റെ ഉത്ഭവത്തെകുറിച്ച് ആധികാരികമായി കൃത്യമായ ഒരു വിവരണം നൽകുവാൻ ഇന്ന് വരെ സാധിച്ചിട്ടില്ല.

ത്രേതായുഗത്തിൽ സീതാ സ്വയംവരം കഴിഞ്ഞ് വരുന്ന രാമനെ യാത്രാ മദ്ധ്യേ വഴിയിൽ തടയുകയും ചില അടിതടകൾക്കു ശേഷം ഒടുവിൽ രാമനോട് മാനസികമായി പരാജയം സമ്മതിക്കുകയും തന്റെ അവതാരദൗത്യം അവസാനിപ്പിച്ച്, ശേഷിച്ച കടമകൾ രാമനെ ഏൽപിച്ചനുഗ്രഹിച്ച്, അതിന് ശേഷം സന്യാസത്തിനും അതുവഴി സ്വർഗ്ഗാരോഹണത്തിനും പുറപ്പെട്ട പരശുരാമൻ, ത്രേതായുഗവും, ദ്വാപരയുഗവും കഴിഞ്ഞ്, കലിയുഗം തുടങ്ങി കാലങ്ങൾക്ക് ശേഷം ഒരു മഴുവും കൊണ്ട് വന്ന് കേരളം ഉണ്ടാക്കി പോലും! ശേഷം അതിനെ 64 ഗ്രാമങ്ങളാക്കി തിരിക്കുകയും, അവിടെ കളരികളും, ക്ഷേത്രങ്ങളും സ്ഥാപിച്ച്  അതിന്റെ അനന്തരാവകാശം കേരളത്തിലെ ചില ബ്രാഹ്മണ കുടുംബങ്ങൾക്ക് പങ്കിട്ട് കൊടുത്തു പോലും! ഈ കഥയ്ക്ക് എന്ത് logic ആണ് ഉള്ളത് ? (പരശുരാമനാണ് കേരളമുണ്ടാക്കിയതെങ്കിൽ അതിന് മുൻപേ അവതാരമെടുത്ത വാമനൻ മഹാബലിയെ ചവുട്ടി താഴ്ത്തിയത് എവിടെ വെച്ചാണ് എന്ന് ഞാൻ ചോദിക്കുന്നില്ല !)
പരശു രാമൻ ഞങ്ങൾക്ക്  തന്നു എന്നവകാശപ്പെട്ട് മറ്റാർക്കും തന്ത്രിക സ്ഥാനം വിട്ടുകൊടുക്കാത്ത ബ്രാഹ്മണർ, അന്യജാതിക്കാരന്റെ നിഴൽപോലും തൊടാത്തവർ, യാത്രയ്ക്ക് ഇറങ്ങുമ്പോൾ അന്യജാതിക്കാരനെ കണ്ടാൽ തിരിച്ച് വന്ന് നാല് തവണ കുളിക്കുന്നവർ, മെയ്യോട് മെയ് ചേർന്ന് പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതുമായ ഒരുവിദ്യയായ കളരി അന്യരെ പഠിപ്പിച്ചു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്നവർ മന്ദബുദ്ധികൾ തന്നെ!
ഇനി മറ്റൊന്ന്,  കളരി ഉണ്ടാക്കിയത് പരശു രാമനാനെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം മർമ്മശാസ്ത്രം പഠിപ്പിച്ചില്ല!
കളരിയെ മറ്റ് കലകളിൽ നിന്ന് വേർതിരിക്കുന്ന, ഏറ്റവും സത്തയായ portion ആണ് മർമ്മ ശാസ്ത്രവും തുടർന്നുള്ള വിഷയങ്ങളും! പരശുരാമൻ എഴുതിയ മർമ്മ ശാസ്ത്ര ഗ്രന്ഥം ഏതാണ് ?
മലയാളികൾ പ്രത്യേകിച്ച് വടക്കർ, മർമ്മശാസ്ത്രം കടം കൊണ്ടത് ആയുർ വേദത്തിൽ നിന്നാണ്. ആയുർവേദം പരശുരാമൻ ഉണ്ടാക്കിയതാണോ?
അല്ലന്നാണ് ഞാൻ പഠിച്ചത്.  അഭ്യാസ നിപുണൻ ആയിരുന്ന പരശുരാമന് മർമ്മശാസ്ത്രം അറിയില്ലായിരുന്നോ?
അഭ്യാസം ഒരിടത്തു നിന്നും, മർമ്മം വേറെരിടത്തു  നിന്നും, ചികിൽസ മറ്റൊരിടത്തു നിന്നും ആയി അങ്ങനെ തുന്നിചേർത്ത് ഉണ്ടാക്കിയതാണോ കളരി ?
പരശുരാമന്റെ വരവും മഴു എടുത്തേറും, നമ്പൂതിരിമാരുടെ കുബുദ്ധിയുടെ ഭാഗമായ് പടച്ചുണ്ടാക്കിയതാണ് !
പരശുരാമൻ നിർമ്മിച്ച ഒരു ക്ഷേത്ര താന്ത്രിക അനുഷ്ഠാനങ്ങളിലും കളരിയുടെ അംശം കാണുവാൻ സാധിക്കില്ല! എന്നാൽ ബ്രാഹ്മണരുടെ ആഗമനത്തിന് മുൻപേ തന്നെ ഇവിടെ നിലനിന്ന ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായ അനുഷ്ഠാന കലകളായ തെയ്യം പോലുള്ളവയിൽ കളരിയുടെ ആത്മാവ് നമുക്ക് ദർശിക്കുവാൻ സാധിക്കും.! ഇതിൽ നിന്ന് തന്നെ കളരിയുടെ ഉറവിടം മനസിലാക്കാവുന്നതേയുള്ളൂ !

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)