കളരി സമ്പ്രദായങ്ങൾ


കളരിപ്പയറ്റിനെ പ്രധാനമായി മൂന്ന് സമ്പ്രദായങ്ങളായാണ് അറിയപ്പെടുന്നത്.
1. വടക്കൻ സമ്പ്രദായം
2. മദ്ധ്യകേരള സമ്പ്രദായം
3. തെക്കൻ സമ്പ്രദായം

  ഇതിന്റെ ഉപവിഭാഗങ്ങളായി നിരവധി സമ്പ്രദായങ്ങൾ ഇന്ന് നിലവിലുള്ളതും നശിച്ച് പോയതുമായതുണ്ട്.

വടക്കൻ സമ്പ്രദായത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ :-
കടത്തനാടൻ, വട്ടേൻതിരിപ്പ്, പയ്യനാടൻ

മദ്ധ്യകേരള സമ്പ്രദായത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ :-
കളംചവിട്ട് മുറ, ചങ്ങമ്പള്ളി, മലനാടൻ, കക്കിനാടൻ, കാരനാടൻ

തെക്കൻ സമ്പ്രദായത്തിൽ ഉൾപ്പെടുന്ന വിഭാഗൾ :-
അടിമുറ, നാടാർ, നടാശാർ,

തുളുനാടൻ :-
വ്യത്യസ്തമായ ചുവടുകളും നിലംപറ്റി അമർന്ന് കൊണ്ടുള്ള മെയ്യഭ്യാസങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. കൂട്ട പ്രയോഗങ്ങൾക്ക് തുളുവിദ്യ പ്രാമുഖ്യം കൊടുക്കുന്നു. വാൾപ്പയറ്റുകൾക്കാണ് ഇതിൽ പ്രാമുഖ്യം എന്ന വാദവും നിലവിലുണ്ട്.

തെക്കൻ സമ്പ്രദായം :-
  കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ ഇന്നും പ്രചാരത്തിലുള്ളതും അഗസ്തമുനി വഴി വന്നതെന്നും വിശ്വസിക്കുന്ന സമ്പ്രദയമാണ് തെക്കൻ മുറ അല്ലങ്കിൽ സമ്പ്രദായം. ഈ മുറയിൽ ചുവടുകൾക്കും കൈപോരുകൾക്കുമാണ് പ്രാധാന്യം. അത് കൊണ്ട് തന്നെ ആക്രമണ പ്രത്യാക്രമണ രീതി കൂടുതലായി പഠിപ്പിച്ച് പോരുന്നു.

മദ്ധ്യകേരള :-
  കേരളത്തിന്റെ മദ്ധ്യജില്ലകളിൽ പ്രചാരത്തിലിരിക്കുന്ന മറ്റൊരു മുറയാണ് മദ്ധ്യകേരള സമ്പ്രദായം. ഇതിന് കലയങ്ക കളരി എന്നും പറഞ്ഞു വരുന്നുണ്ട്. കളങ്ങളിൽ കൂടി ചെയ്യുന്ന ചുവടുകൾക്ക് പ്രാധാന്യം കൊടുത്തുള്ള ഈ  രീതിയിൽ പ്രതിരോധ ആക്രമണ രീതിക്ക് മുൻതൂക്കം നൽകുന്നു.

വടക്കൻ സമ്പ്രദായം :-
  കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലിരിക്കുന്ന മുറയെയാണ് വടക്കൻ സമ്പ്രദായം എന്ന് പറയുന്നത്. ഇതിൽ അമർന്ന് കൊണ്ടുള്ള മെയ്യഭ്യാസത്തിനാണ് പ്രാധാന്യം. പകർച്ച കാലുകൾ, പകർച്ച കൈകൾ, കൈ കുത്തിപ്പയറ്റ് തുടങ്ങി പലവിധമുള്ള മെയ്യഭ്യാസങ്ങൾ പഠിപ്പിക്കുന്നു.

 എന്നാൽ എല്ലാ ആയോധന മുറകളുടെയും അടിസ്ഥാന തത്ത്വങ്ങൾ ഒന്ന്തന്നെയാണന്ന് നിസംശയം പറയാവുന്നതാണങ്കിലും ഇനി പറയുന്ന കാര്യങ്ങൾ സൂക്ഷ്മം ശ്രദ്ധിക്കുക.
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന കളരിയഭ്യാസം ആയോധനാഭ്യാസത്തിന്നു ഉപരിയായി തന്നെത്താൻ അറിയുകയെന്ന ശരീരശാസ്ത്രം പഠിപ്പിക്കുന്നു.

  കളരി :-
കളം + രി = കളരി
കളം = ഭൂമദ്ധ്യം (സുഷ്മുമുന)
രി = പ്രാണന്റെ ശബ്ദം
അഭ്യാസമെന്നാൽ = പരിശീലിക്കുക
കളരി അഭ്യാസം = സുഷ്മമുനയിൽ (കളത്തിൽ) നിൽക്കുന്ന പ്രാണന്റെ ശബ്ദത്തിൽ (രി) മനസ്സ് ലയിപ്പിക്കുന്നത്.
''ഖുദാകൊണ്ടറിഞ്ഞ തടി
ആയത്തുൽ മഅരിഫിയ്യ
അറിവാക്കളുള്ള കളരി"
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടറിഞ്ഞ ശരീരത്തിൽ ആയത്തായി(എഴുത്തായി) നിലനിൽക്കുന്ന ജീവാത്മാവും പരമാത്മാവും തമ്മിൽ അലിഞ്ഞ് ചേരുന്ന അറിവിന്റെ ഉറവിടമാണ് കളരി.

കളരി വിദ്യകൾ പഠിപ്പിക്കുന്ന ആൾക്ക് ഗുരു
എന്നാണ് പറയുക. അതായത്,
ഗു + രു = ഗുരു
ഗു = ഇരുട്ട്
രു = ഇല്ലാതാക്കുന്നത്
ഗുരു = ഇരുട്ട് ഇല്ലാതാക്കുന്നത്
അതായത് മനുഷ്യന്റെ മനസ്സിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ദുഷ്ഠ ചിന്തകളെ തന്റെ ഉപദേശം കൊണ്ട് ഇല്ലാതാക്കുന്നവൻ.ജീവനെ കുറിച്ച് അറിഞ്ഞവനാണ് ഗുരു.


(കൂടുതൽ അറിവിനായ് കാത്തിരിക്കുക)




Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)