കളരിയഭ്യാസത്തിന്റെ ഘടകങ്ങൾ

 
കളരിയഭ്യാസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ആറണ്ണമാണ്.
1. മെയ്യഭ്യാസം:-
  അസ്ഥി,ഞരമ്പുകൾ,മാംസം,തോൽ മുതലായവയുടെ പ്രവർത്തനം സുഗമമാക്കുക.
2. പ്രതിരോധം :-
  അക്രമണങ്ങളെ തടഞ്ഞ് നിർത്തുക
3. പ്രത്യാക്രമണം :-
  അക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള പഴുതുകൾ ഉണ്ടാക്കുക
4. സ്ഥാനനിർണ്ണയം :-
  അവരവർ കൈകളാൽ 9 ചാൺ നീളമുള്ള മനുഷ്യശരീരത്തിൽ നാഡീഞരമ്പുകളുടെ പിന്നലുകൾ, പൊയ്കകകൾ അഗ്രങ്ങളായി 108 മർമ്മസ്ഥാനങ്ങൾ ഉണ്ട് (ഒരു അഭിപ്രായം). ഈ 108 സ്ഥാനങ്ങളെ നിർണ്ണയം ചെയ്യുന്നതാണ് സ്ഥാനനിർണ്ണയം.
5. മർമ്മ ചികിത്സ :-
  മർമ്മമാകുന്ന ജീവന്റെ സഞ്ചാര മാർഗ്ഗ ങ്ങളിൽ ഉണ്ടാകുന്ന തടസ്ഥങ്ങളെ മാറ്റുന്നത്. അതായത് അസ്ഥി ഒടിഞ്ഞാലും മാംസം ചതഞ്ഞാലും മർമ്മാഭിഘാതമേറ്റാലും അതിനെ ശരിപ്പെടുത്തുന്നത്.
6. മർമ്മം അഭ്യസിക്കൽ :-
  തന്നിൽ സ്ഥിതി ചെയ്തിരിക്കുന്ന മർമ്മമാ കുന്ന ജീവനെ അഭ്യസിച്ച് കൈവശപ്പെടു ത്തുന്നത്. ഈ ആറ് ഘടകങ്ങളും പഠിക്കുമ്പോൾ മാത്രമെ കളരി അഭ്യാസം പൂർത്തിയാകുകയുള്ളൂ. 

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)