എന്തിന് കരാത്തെ പഠനം
തത്ത്വാധിഷ്ഠിതമായ പരിശീലന ക്രമമുള്ള ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു.
ഊർജ്ജസ്വലത വർദ്ധിക്കുകയും അകാല വാർദ്ധ്യക്യത്തെ തടഞ്ഞ് നിർത്തുകയും ചെയ്യുന്നു. ശരീരിക സ്വാസ്ഥ്യം മൊത്തം വർദ്ധിക്കുന്നതിനാൽ പ്രവർത്തി ചെയ്യുവാ നുള്ള കഴിവ് കൂടുകയും അത് ജീവിതത്തെ നല്ലൊരു നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മറ്റൊരു ഗുണം ആത്മവിശ്വാസം വർദ്ധിക്കുന്നു എന്നുള്ളതാണ്. ആപത്സമയ ങ്ങളിൽ മനോധൈര്യം പ്രകടിപ്പിക്കുവാനും തളരാതിരിക്കുവാനും വിവേക പൂർവ്വം പെരുമാറുന്നതിന്നും സാധിക്കുന്നു.
ക്ലാസ്സുകൾ, സെമിനാറുകൾ, ക്യാമ്പുകൾ, ടൂർണ്ണമെന്റുകൾ എന്നിവ നടത്തുന്നതിനാ ൽ സംഘാടക പാടവം വർദ്ധിക്കുന്നു. പഠിതാ ക്കളിൽ മത്സരബോധം വളരുന്നതിനാൽ തന്റെ കഴിവും കഴിവ്കേടും മനസ്സിലാക്കാൻ പറ്റുന്നു. ജാഗ്രത, പ്രതിപ്രവർത്തന വേഗത എന്നിവ വർദ്ധിപ്പിക്കുവാൻ കരാട്ടെയിലെ പോരാട്ട തന്ത്രങ്ങൾ സഹായിക്കുന്നു.
വിവിധ പ്രവർത്തികൾ കരാത്തേയിൽ പരിശീലിപ്പിക്കുന്നത് മൂലം സഹനശക്തി, ക്ഷമാശീലം എന്നിവ വർദ്ധിക്കുന്നു. അച്ചടക്കം കരാത്തെയുടെ ഭാഗം തന്നെയാണ്.വ്യക്തിത്വ വികാസവും സ്വഭാവ മേന്മയും ഉണ്ടാകാൻ കരാത്തെ നമ്മെ സഹായിക്കുന്നു.

👍👍👍
ReplyDelete